താജ്മഹല്‍ നിര്‍മിച്ചത് മുസ്ലിങ്ങളല്ലെന്നും അതൊരു ശിവക്ഷേത്രമായിരുന്നെന്നും ഇതിന് തെളിവുണ്ടെന്നും കേന്ദ്രമന്ത്രി അനന്ത് ഹെഗ്‌ഡെ. ഷാജഹാന്‍ ഈ കെട്ടിടം ജയസിംഹ രാജാവില്‍ നിന്ന് വാങ്ങുകയായിരുന്നെന്നും ചരിത്രത്തില്‍ ഇതിന് തെളിവുണ്ടെന്നും മന്ത്രി പറഞ്ഞു. പരമതീര്‍ത്ഥ രാജാവാണ് ഈ ശിവ ക്ഷേത്രം പണിതതെന്ന് അനന്ത് ഹെഗ്‌ഡെ പറയുന്നു. തേജോ മഹാലയ എന്നായിരുന്നു തേജോ മഹാലയ ലോപിച്ചാണ് താജ് മഹലായതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു ജാഗരണ വേദികെ കൊഡഗു ജില്ലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുതബ് മിനാര്‍ നിര്‍മിച്ചത് ഖുതബ് അല്‍ ദിന്‍ ഐബക് അല്ലെന്ന വാദവും ചടങ്ങില്‍ ഹെഗ്‌ഡെ ഉന്നയിച്ചു.
ഷാജഹാന്‍ തന്റെ ആത്മകഥയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ ബാബര്‍, ജഹാംഗീര്‍ എന്നിവര്‍ ആത്മകഥ എഴുതിയിട്ടുണ്ടെങ്കിലും ഷാജഹാന്‍ ആത്മകഥ എഴുതിയതായി ചരിത്രമില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
ഹിന്ദുക്കള്‍ ഇങ്ങനെ ഉറക്കം തുടര്‍ന്നാല്‍ ഭാവിയില്‍ വീടുകള്‍ക്ക് മുസ്ലിം പേരുകള്‍ വരുമെന്നും അദ്ദേഹം ആശങ്കപ്പെട്ടു. രാമനെ 'ജഹാപന' എന്നും സീതയെ 'ബീവി' എന്നും വിളിക്കുന്ന കാലം വരുമെന്ന ഭീതിയും അദ്ദേഹം പങ്കുവെച്ചു.
ഹിന്ദുക്കള്‍ ചരിത്രം എങ്ങനെ മാറ്റിയെഴുതണമെന്നതു സംബന്ധിച്ചും ഹെഗ്‌ഡെ ചിലത് പറഞ്ഞു. ഒരു ഹിന്ദുസ്ത്രീയെ ഇതരമതസ്ഥന്‍ തൊട്ടാല്‍ അയാള്‍ക്ക് കൈകളുണ്ടാകില്ല എന്ന തരത്തില്‍ വേണം ചരിത്രമെഴുതാനെന്ന് മന്ത്രി പറഞ്ഞു. ചരിത്രം എഴുതുന്നത് ധീരതയും വെറുതെ വായിച്ചു കൊണ്ടിരിക്കുന്നത് ഭീരുത്വവുമാണ്. ധീരന്മാരാകണോ ഭീരുക്കളാകണോ എന്ന് സ്വയം തീരുമാനിക്കണമെന്നും സദസ്സിനോട് അദ്ദേഹം പറഞ്ഞു.
from mangalam.com http://bit.ly/2CRkc0z
via IFTTT
No comments:
Post a Comment