പ്രിയങ്ക ഗാന്ധിയുടെ സുന്ദര മുഖം കണ്ട് വോട്ട് വീഴുമെന്ന പ്രതീക്ഷ വേണ്ട; വിവാദ പരാമര്‍ശവുമായി ബിഹാറിലെ ബി.ജെ.പി മന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 25, 2019

പ്രിയങ്ക ഗാന്ധിയുടെ സുന്ദര മുഖം കണ്ട് വോട്ട് വീഴുമെന്ന പ്രതീക്ഷ വേണ്ട; വിവാദ പരാമര്‍ശവുമായി ബിഹാറിലെ ബി.ജെ.പി മന്ത്രി

പട്‌ന: കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് കടന്നുവന്ന പ്രിയങ്ക ഗാന്ധി വദ്രയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി ബിഹാറിലെ ബി.ജെ.പി മന്ത്രി വിനോദ് നാരായണ്‍ ഝാ. പ്രിയങ്ക ഗാന്ധി വളരെ സുന്ദരിയാണ്. ഒരു രാഷ്ട്രീയ നേട്ടവും അവര്‍ക്കില്ല. സുന്ദരമായ മുഖത്തിന്റെ പേരില്‍ വോട്ടുവീഴുമെന്ന് ആവും കരുതേണ്ടെന്നുമാണ് മന്ത്രിയുടെ പരാമര്‍ശം.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഒരു ഘടകമേ ആയിരിക്കില്ല. ഭൂമി കുംഭകോണവും നിരവധി അഴിമതി ആരോപണവും നേരിടുന്ന റോബര്‍ട്ട് വദ്രയുടെ ഭാര്യയാണ് പ്രിയങ്കയെന്നും നാരായണ്‍ ഝാ പറയുന്നു.

കോണ്‍ഗ്രസില്‍ ഉത്തര്‍പ്രദേശ് ഈസ്റ്റ് മേഖലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ബുധനാഴ്ചയാണ് പ്രിയങ്കയെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചത്. യു.പിയില്‍ അടുത്ത കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്ന ചുമതലയെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയും ഇന്നലെ പ്രിയങ്കയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. കളങ്കിതനായ ജീവിത പങ്കാളിയുള്ള വനിതയെ പാര്‍ട്ടിയില്‍ എത്തിച്ചതില്‍ കോണ്‍ഗ്രസ് സന്തുഷ്ടരാണെന്നായിരുന്നു മോഡിയുടെ പരാമര്‍ശം.



from mangalam.com http://bit.ly/2Tg5Yxa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages