ഈ ഉമ്മന്‍ചാണ്ടിക്ക് മാത്രം എങ്ങനെ എല്ലാ വര്‍ഷവും ട്രെയിനില്‍ ഒരേ സീറ്റ് കിട്ടുന്നു...; ട്രോളന്മാരുടെ ഇരയായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 25, 2019

ഈ ഉമ്മന്‍ചാണ്ടിക്ക് മാത്രം എങ്ങനെ എല്ലാ വര്‍ഷവും ട്രെയിനില്‍ ഒരേ സീറ്റ് കിട്ടുന്നു...; ട്രോളന്മാരുടെ ഇരയായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പോസ്റ്റ്‌ചെയ്ത ഉമ്മന്‍ചാണ്ടി ട്രെയിനില്‍ കിടന്നുറങ്ങുന്ന ഫോട്ടോ ട്രോളി സോഷ്യല്‍ മീഡിയ. ഉമ്മന്‍ ചാണ്ടിക്ക് മാത്രം എങ്ങിനെ എല്ലാ വര്‍ഷവും ട്രെയിനില്‍ ഒരേ സീറ്റ് കിട്ടുന്നു എന്ന് ചോദിച്ചാണ് ട്രോളുകള്‍ വരുന്നത്.

രാവിലെ ആന്ധ്രയില്‍ നിന്നാരംഭിച്ച് കാസര്‍ഗോട്ടെയും കണ്ണൂരിലേയും പരിപാടികള്‍ കഴിഞ്ഞ് ചെറിയൊരുറക്കത്തില്‍ യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ കോഴിക്കോട്ടേക്ക്. എന്ന തലക്കെട്ടോടെ അഭിജിത് ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് ചിത്രമാണ് ഇപ്പോള്‍ ട്രോളന്മാര്‍ ഏറ്റെടിത്തിരിക്കുന്നത്.

ഒരേ ചിത്രത്തിന് 1979, 2009,2019,2039 എന്നിങ്ങനെ കാപ്ഷന്‍ നല്‍കിയാണ് ചിലര്‍ ട്രോളുന്നതെങ്കില്‍, പ്രളയത്തെ അതിജീവിച്ചിട്ടും ഉമ്മന്‍ചാണ്ടിക്ക് മാറ്റമില്ല എന്നാണ് മറ്റ് ചിലര്‍ ട്രോളിയത്. തെരഞ്ഞെടുപ്പ് അടുത്തെത്തുമ്പോളാണ് പല നേതാക്കളും വിനയവും ലാളിത്യവും മാര്‍ക്കറ്റ് ചെയ്യുന്നത് എന്ന വിമര്‍ശനമാണ് പ്രധാനമായും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.

പോസ്റ്റിനടിയില്‍ ഉമ്മന്‍ചാണ്ടിയുടെ ആരാധകരുടെ കമന്റുകളും കുറവല്ല. ഹാഷ്ടാഗ് ഓ.സി എന്ന കമന്റ് ചെയ്താണ് ആരാധകര്‍ അവരുടെ ഐക്യധാര്‍ഢ്യം അറിയിക്കുന്നത്



from mangalam.com http://bit.ly/2B5GRpJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages