സാക്ഷാല്‍ മെസ്സിയും ഛേത്രിയുടെ പിന്നില്‍; ഇന്ത്യന്‍ ക്യാപ്റ്റനായാല്‍ ഇങ്ങനെ വേണം! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

സാക്ഷാല്‍ മെസ്സിയും ഛേത്രിയുടെ പിന്നില്‍; ഇന്ത്യന്‍ ക്യാപ്റ്റനായാല്‍ ഇങ്ങനെ വേണം!

അബുദാബി: ഇന്ത്യൻ ക്യാപ്റ്റനായാൽ ഇങ്ങനെ വേണം. എ.എഫ്.സി ഏഷ്യൻ കപ്പിൽ 55 വർഷത്തിന് ശേഷം സുനിൽ ഛേത്രിയെന്ന ക്യാപ്റ്റൻ ഇന്ത്യക്ക് വിജയമൊരുക്കിയപ്പോൾ അതിനോടൊപ്പം പിന്നിലാക്കിയത്ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കൂടിയാണ്. നിലവിൽ കളിക്കുന്ന താരങ്ങളിൽ ദേശീയ ജഴ്സിയിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡിൽ ഛേത്രി രണ്ടാമതെത്തി.ഛേത്രിയുടെ അക്കൗണ്ടിൽ ആകെ 67 ഗോളുകളാണുള്ളത്. മെസ്സി ഇതുവരെ നേടിയതാകട്ടെ 65. ഇനി പോർച്ചുഗീസ് താരം ക്രിസ്റ്റിയാനൊ റൊണാൾഡോ മാത്രമാണ് ഇന്ത്യൻ ക്യാപ്റ്റന്റെ മുന്നിലുള്ളത്. 27-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചതോടെ ഛേത്രി മെസ്സിയെ മറികടന്നു. പിന്നീട് 46-ാം മിനിറ്റിൽ ആഷിഖിൽ നിന്ന് ലഭിച്ച പാസ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ 67-ാം ഗോളും പൂർത്തിയാക്കി. Content Highlights: AFC Asian Cup 2019 Sunil Chhetri Breaks Lionel Messi's Record


from mathrubhumi.latestnews.rssfeed http://bit.ly/2C3l0yX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages