ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: നദാല്‍ ക്വാര്‍ട്ടറില്‍, ഷറപ്പോവ പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: നദാല്‍ ക്വാര്‍ട്ടറില്‍, ഷറപ്പോവ പുറത്ത്

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസിൽ റാഫേൽ നദാൽ ക്വാർട്ടർ ഫൈനലിൽ. രണ്ടാം സീഡായ നദാൽ ചെക് താരം തോമസ് ബെർഡിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. ക്വാർട്ടറിൽ അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫെയാണ് നദാലിന്റെ എതിരാളി. ആദ്യ രണ്ട് സെറ്റും അനായാസം നേടിയ നദാലിന് മൂന്നാം സെറ്റിൽ നന്നായി വിയർപ്പൊഴുക്കേണ്ടിവന്നു. ആദ്യ സെറ്റിൽ ഒരൊറ്റ ഗെയിമും വഴങ്ങാതെയായിരുന്നു നദാലിന്റെ വിജയം. രണ്ടാം സെറ്റ് 6-1ന് സ്പാനിഷ് താരം സ്വന്തമാക്കി. എന്നാൽ മൂന്നാം സെറ്റിൽ ബെർഡിച്ച് മികച്ച മത്സരം നൽകി. ഒടുവിൽ ടൈബ്രേക്കറിൽ 7-6ന് നദാൽ സെറ്റും മത്സരവും സ്വന്തമാക്കി. സ്കോർ: 6-0, 6-1, 7-6. അതേസമയം, വനിതാ സിംഗിൾസിൽ മരിയ ഷറപ്പോവ പ്രീ ക്വാർട്ടറിൽ പുറത്തായി. ആതിഥേയ താരം ആഷ്ലിഗ് ബാർട്ടി മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ ഷറപ്പോവയെ തോൽപ്പിക്കുകയായിരുന്നു. ആദ്യ സെറ്റ് കൈവിട്ടശേഷം ബാർട്ടി ശക്തമായി തിരിച്ചുവന്നു. സ്കോർ: 6-4, 1-6, 4-6.ബാർട്ടിയുടെ കരിയറിലെ ആദ്യ ഗ്രാൻസ്ലാം ക്വാർട്ടർ ഫൈനലാണിത്. ചെക്ക് താരം പെട്ര ക്വിറ്റോവയാണ് ക്വാർട്ടറിൽ ബാർട്ടിയുടെ എതിരാളി. അനിസിമോവയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ക്വിറ്റോവ ക്വാർട്ടറിലെത്തിയത്. BARTY WINS A CLASSIC! @ashbar96 def. Maria Sharapova 4-6 6-1 6-4 to reach her first career Grand Slam quarterfinal. #AusOpen pic.twitter.com/6k1v0askbl — #AusOpen (@AustralianOpen) January 20, 2019 This whipping forehand will never get old @RafaelNadal! Hes in a tug-of-war with #Berdych for the third set, after winning the first two. #AusOpen pic.twitter.com/ZHFR8HzF7K — #AusOpen (@AustralianOpen) January 20, 2019 Content Highlights: Australian Open Tennis Rafael Nadal Maria Sharapova


from mathrubhumi.latestnews.rssfeed http://bit.ly/2CwDiZF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages