അമ്മ പാടുമ്പോള്‍ കുഞ്ഞു മകന്‍ താളം പിടിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒന്നിച്ചു പഠിച്ചവരെല്ലാം ചേര്‍ന്ന് നടത്തിയ ഗെറ്റ് ടുഗെതറിനാണ് പ്രസീത എന്ന യുവതി പാട്ടു പാടിയത്.
വെണ്ണിലാ ചന്ദന കിണ്ണം... എന്ന പാട്ടാണ് പ്രസീത പാടിയത്. അമ്മയുടെ മധുരിതമായ ശബ്ദം കേട്ട് അടുത്തുണ്ടായിരുന്ന കുഞ്ഞ് മകന്‍ മറ്റൊന്നും ചിന്തിക്കാതെ മേശയില്‍ താളം പിടിക്കുവാന്‍ ആരംഭിക്കുകയായിരുന്നു. അമ്മയുടെ പാട്ടിനെക്കാളും മകന്റെ ചെണ്ടകൊട്ടിണ് കൂടുതല്‍ ആരാധകരും. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശികളായ പ്രസാദ് ഉണ്ണിക്കുട്ടന്റെയും പ്രസീതയുടെയും മകനാണ് രണ്ടു വയസുകാരനായ ഈ മിടുക്കന്‍.
from mangalam.com http://bit.ly/2Dk44G8
via IFTTT
No comments:
Post a Comment