തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരക്കാരുടെ ശ്രമമെന്ന് ആരോപിച്ച കോടിയേരിഓഫീസർമാർ സർക്കാറിന് മുകളിൽ പറക്കാൻ ശ്രമിക്കരുതെന്നും കൂട്ടിച്ചേർത്തു. സ്ത്രീ ആയാലും പുരുഷനായാലും ഓഫീസർമാർ നിയമപരമായി മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. സി.പി.എം നിയമ വിധേയമായി പ്രവർത്തിക്കുന്ന പാർട്ടിയാണ്. നിരോധിക്കപ്പെട്ട പാർട്ടിയൊന്നുമല്ല. നിയമ വാഴ്ച നടപ്പിലാക്കാനാണ് ഇത്തരത്തിലുള്ള ഓഫീസർമാർ ശ്രമിക്കേണ്ടത്. പാർട്ടി ഓഫീസിൽ നിന്ന് ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. വെറുതേ ഓഫീസിൽ കയറി പ്രഹസനം നടത്തി അതിന്റെ പേരിൽ വാർത്ത ഉണ്ടാക്കുകയാണ് ഉണ്ടായത്. ഇത് ആസൂത്രിതമായി ഉണ്ടായതാണ് എന്നൊന്നും കരുതുന്നില്ല. അവരുടെ എന്തെങ്കിലും തോന്നലിന്റെ ഭാഗമായി ചെയ്തതായിരിക്കും. ആസൂത്രിതമായി ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ ഇതേപോലുള്ള ഓഫീസർമാർക്ക് കഴിയുമെന്ന് തോന്നുന്നില്ല. എല്ലാ ഓഫീസർമാരും സർക്കാരിന് കീഴിലാണെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. content highlights:Kodiyeri Balakrishnan,Chaitra Teresa John, CPIM
from mathrubhumi.latestnews.rssfeed http://bit.ly/2Un0Xmq
via
IFTTT
No comments:
Post a Comment