മാഡ്രിഡ്: ലാ ലിഗയിൽ വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി ബാഴ്സലോണ. ഗെറ്റാഫെയെ അവരുടെ മൈതാനത്ത് ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യൻമാർ തോൽപ്പിച്ചത്. ആദ്യ പകുതിയിലായിരുന്നു ബാഴ്സയുടെ ഗോളുകൾ. 20-ാം മിനിറ്റിൽ ലയണൽ മെസ്സിയും 39-ാം മിനിറ്റിൽ ലൂയിസ് സുവാരസുമാണ് ബാഴ്സയ്ക്കായി സ്കോർ ചെയ്തത്. 43-ാം മിനിറ്റിൽ ജെയിം മാറ്റ ഗെറ്റാഫെയ്ക്കായി സ്കോർ ചെയ്തു. സീസണിലെ മെസ്സിയുടെ 16-ാം ഗോളായിരുന്നു ഞായറാഴ്ചത്തേത്. മെസ്സി തന്നെയാണ് ലീഗിൽ ഗോൾ വേട്ടയിൽ മുന്നിൽ. ലീഗിലെ കഴിഞ്ഞ നാലു മത്സരങ്ങളിൽ നിന്ന് മെസ്സി നേടുന്ന ഏഴാമത്തെ ഗോളുമായിരുന്നു ഇത്. ഇതോടെ ലാ ലിഗയിൽ മെസ്സിയുടെ ആകെ ഗോൾ നേട്ടം 399 ആയി. 39-ാം മിനിറ്റിൽ ഒരു കിടിലൻ വോളിയിലൂടെയായിരുന്നു സുവാരസിന്റെ ഗോൾ. 18 മത്സരങ്ങൾ പിന്നിട്ടപ്പോൾ 40 പോയിന്റുമായി ബാഴ്സ ലീഗിന്റെ തലപ്പത്തെത്തി. രണ്ടാമതുള്ള അത്ലറ്റിക്കോ മാഡ്രിഡിനേക്കാൾ അഞ്ചു പോയിന്റ് മുന്നിലാണ് ബാഴ്സ. റയലിന് ആറാം തോൽവി സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന്റെ കഷ്ടകാലം തുടരുന്നു. ഞായറാഴ്ച സ്വന്തം മൈതാനത്ത് റയൽ സോസിഡാഡിനോട് റയൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റു. തോൽവിയോടെ റയൽ ലീഗിൽ ആദ്യ നാലിൽ നിന്ന് പുറത്തായി. ഒന്നാമതുള്ള ബാഴ്സയേക്കാൾ 10 പോയിന്റ് പിന്നിലാണ് റയൽ. മൂന്നാം മിനിറ്റിൽ പെനാൽറ്റിയിലൂടെ വില്ല്യം ജോസാണ് സോസിഡാഡിന്റെ ആദ്യ ഗോൾ നേടിയത്. മത്സരം അവസാനിക്കാൾ ഏഴു മിനിറ്റ് മാത്രം ശേഷിക്കെ റൂബൻ പാർഡോ സോസിഡാഡിന്റെ വിജയമുറപ്പിച്ച ഗോൾ നേടി. 61-ാം മിനിറ്റിൽ റയൽ മാഡ്രിഡ് താരം ലൂക്കാസ് വാസ്ക്വസ് ചുവപ്പു കാർഡ് കണ്ട് പുറത്തായി. Content Highlights: la liga barca beat getafe Real Madrid defeated by Sociedad
from mathrubhumi.latestnews.rssfeed http://bit.ly/2AxVCkN
via
IFTTT
No comments:
Post a Comment