മുംബൈ: വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ ഓഹരി വിപണിയിൽ മികച്ച നേട്ടം. സെൻസെക്സ് 242 പോയന്റ് ഉയർന്ന് 35937ലും നിഫ്റ്റി 68 പോയന്റ് നേട്ടത്തിൽ 10795ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1082 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 333 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, വാഹനം, ഉപഭോഗം, ധനാകാര്യം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ടാറ്റ മോട്ടോഴ്സ്, വേദാന്ത, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, യെസ് ബാങ്ക്, മാരുതി സുസുകി, ഹിൻഡാൽകോ, റിലയൻസ്, ടെക് മഹീന്ദ്ര, എൽആന്റ്ടി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed http://bit.ly/2SGsyPg
via
IFTTT
No comments:
Post a Comment