ജയ്പൂർ: രാജസ്ഥാനിലെ രാംഗഡ് മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായകോൺഗ്രസിന് ഉജ്വല വിജയം. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്ന മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഷഫിയ സുബൈർ ഖാൻ 12,228 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എതിർസ്ഥാനാർത്ഥിയായ സുഖ് വന്ത് സിങ്ങിനെ പരാജയപ്പെടുത്തിയത്. ഇതോടെ രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം 100 ആയി. 200 അംഗ സഭയിൽ ഒറ്റക്കുള്ള ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ മാത്രം കുറവ്. ശക്തമായ ത്രികോണ മത്സരമാണ് രാംഗഡിൽ നടന്നത്. ബിഎസ്പി സ്ഥാനാർഥിയായി മുൻ കേന്ദ്രമന്ത്രി നട്വർ സിങ്ങിന്റെ മകൻ ജഗത് സിങ്ങ് മത്സരിച്ചെങ്കിലും 23745 വോട്ടുകളുമായി ഏറെ പിന്നിൽ മൂന്നാമതായി. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ബിഎസ്പി സ്ഥാനാർഥിയുടെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ചത്. അതേ സമയം ഹരിയാണയിലെ ജിന്ദ് മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയാണ് ഇവിടെ മുന്നിൽ നിൽക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി രൺദീപ് സിങ് സുർജെവാലമൂന്നാം സ്ഥാനത്താണുള്ളത്. ജനനായക് ജനതാ പാർട്ടിയാണ് രണ്ടാം സ്ഥാനത്ത്. ഇതിനിടെ വോട്ടിങ് മെഷീനിലെ കൃത്രിമം കാണിച്ചെന്നാരോപിച്ച് ഇവിടെ പ്രതിപക്ഷ പാർട്ടി പ്രവർത്തകർ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധിച്ചു. ഇതേ തുടർന്ന് വോട്ടെണ്ണൽ താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ ഏഴ് റൗണ്ട് വോട്ടുകൾ എണ്ണിയപ്പോൾ 9408 വോട്ടുകളുടെ ഭൂരിപക്ഷം ബിജെപിക്കുണ്ട്. Content Highlights:Congress Wins Ramgarh Seat, BJP Leads In Jind Bypoll
from mathrubhumi.latestnews.rssfeed http://bit.ly/2TnHLFb
via
IFTTT
No comments:
Post a Comment