മോദിയുടെ ഈഗോ മാറ്റാൻ 'സര്‍' എന്നു വിളിക്കാറുണ്ടായിരുന്നു- ചന്ദ്രബാബു നായിഡു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 31, 2019

മോദിയുടെ ഈഗോ മാറ്റാൻ 'സര്‍' എന്നു വിളിക്കാറുണ്ടായിരുന്നു- ചന്ദ്രബാബു നായിഡു

അമരാവതി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പത്തു തവണയെങ്കിലും "സർ" എന്നു വിളിച്ചിട്ടുണ്ടെന്നും അത് മോദിയുടെ അഹംബോധത്തെ തൃപ്തിപ്പെടുത്താനായിരുന്നുവെന്നും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മുഖ്യമന്ത്രിയെന്ന നിലയിൽ ആന്ധ്രാപ്രദേശിന്റെ നന്മയ്ക്കു വേണ്ടിയാണ് താനങ്ങനെ ചെയ്തതെന്നും നായിഡു പറഞ്ഞു. ബുധനാഴ്ച വിളിച്ചു ചേർത്ത് സർവകക്ഷിയോഗത്തിൽ സംസാരിക്കവെയാണ് നായിഡു ഇങ്ങനെ പറഞ്ഞത്. അമേരിക്കൻ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റനെ കണ്ട സന്ദർഭത്തിൽ മി. ക്ലിന്റൻ എന്നാണ് അഭിസംബോധന ചെയ്തതെന്നും രാഷ്ട്രീയരംഗത്ത് മോദി തന്റെ ജൂനിയറായിട്ടും പ്രധാനമന്ത്രിയായ ശേഷം "സാർ" എന്നു മാത്രമേ വിളിച്ചിട്ടുള്ളുവെന്നും അത് സംസ്ഥാനത്തിനു വേണ്ടി പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് കൂടുതൽ പരിഗണന ലഭിക്കാനായിരുന്നുവെന്നും നായിഡു പറഞ്ഞു. 2014 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് ആന്ധ്രയ്ക്ക് വേണ്ടിയായിരുന്നു. ആ സഖ്യമുണ്ടാക്കിയിരുന്നില്ലെങ്കിൽ തങ്ങൾക്ക് പത്ത് സീറ്റ് കൂടുതൽ ലഭിക്കുമായിരുന്നുവെന്നും നായിഡു കൂട്ടിച്ചേർത്തു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നിഷേധിച്ചതിനെ തുടർന്നാണ് ടിഡിപി കഴിഞ്ഞകൊല്ലം കേന്ദ്രസർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും എൻഡിഎ വിടുകയും ചെയ്തത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവിടെയുണ്ടായ വർഗീയകലാപങ്ങളെ തുടർന്ന് മോദിയുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനായിരുന്നുവെന്ന് നായിഡു ഓർമിച്ചു. മോദിയ്ക്ക് ആന്ധ്രാപ്രദേശിനോടുള്ള പക്ഷപാതപരമായ പെരുമാറ്റത്തിന് കാരണം ഇതാണെന്നും നായിഡു കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന് പ്രത്യേകപദവി നൽകാൻ കേന്ദ്രത്തിന് മേൽ സമർദം ചെലുത്താൻ എല്ലാ കക്ഷികളേയും സംഘടിപ്പിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗത്തിൽ നിന്ന് വൈആർഎസ് കോൺഗ്രസ്, കോൺഗ്രസ്, ബിജെപി, ജനസേന, ഇടതു പാർട്ടികൾ എന്നിവർ വിട്ടു നിന്നു. പ്രത്യേക പദവിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സംസ്ഥാനസർക്കാർ പിൻവലിക്കുമെന്ന് നായിഡു കൂട്ടിച്ചേർത്തു. Content Highlights: PM Modi, 'sir' to satisfy his ego,Chandrababu Naidu


from mathrubhumi.latestnews.rssfeed http://bit.ly/2BcUZh4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages