തലസ്ഥാനത്ത് ശബരിമല കര്‍മസമിതിയുടെ അയ്യപ്പ ഭക്തസംഗമം അല്‍പ്പസമയത്തിനകം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

തലസ്ഥാനത്ത് ശബരിമല കര്‍മസമിതിയുടെ അയ്യപ്പ ഭക്തസംഗമം അല്‍പ്പസമയത്തിനകം

തിരുവനന്തപുരം: ശബരിമല കർമസമിതിയുടെ ആഭിമുഖ്യത്തിലുള്ള അയ്യപ്പഭക്ത സംഗമത്തിന് അൽപ്പ സമയത്തിനകം തുടക്കമാകും. തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനിയിലാണ് സംഗമം. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നായി രണ്ട് ലക്ഷം അയ്യപ്പഭക്തർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിട്ടുള്ളത്. മ്യൂസിയം, പി.എം.ജി എന്നിവിടങ്ങളിൽ നിന്ന് നാമജപ ഘോഷയാത്ര ആരംഭിച്ച് പുത്തരിക്കണ്ടത്ത് സമാപിക്കും. കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ അദ്ധ്യക്ഷതയിൽ മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല മുഖ്യപ്രഭാഷണം നടത്തും. content highlights:ayyappa bhaktha sangamam on sunday at thiruvananthapuram


from mathrubhumi.latestnews.rssfeed http://bit.ly/2DmFWD2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages