ന്യൂഡൽഹി: 2016-ലെ ജെ.എൻ.യു സമരത്തെ തുടർന്ന് രജിസ്റ്റർ ചെയ്തരാജ്യദ്രോഹ കേസിൽ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. വിദ്യാർഥി നേതാക്കളായ കനയ്യകുമാർ, ഉമർ ഖാലിദ്, അനിർബാൻ ഭട്ടാചാര്യ, ആക്വിബ് ഹുസൈൻ, മുജീബ് ഹുസൈൻ, മുനീബ് ഹുസൈൻ, ഉമർ ഗുൽ, റയീഹ റസൂൽ, ബഷീർ ഭട്ട് എന്നിവർക്കെതിരേയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. പട്യാല കോടതി കുറ്റപത്രം ചൊവ്വാഴ്ച പരിഗണിക്കും. ജെ.എൻ.യുവിൽ നടന്ന വിദ്യാർഥിറാലിയിൽ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന കേസിലാണ് കനയ്യകുമാർ അടക്കമുള്ളവർക്കെതിരേ പോലീസ് കേസെടുത്തത്. രാജ്യദ്രോഹക്കുറ്റത്തിന് പുറമേ ക്രിമിനൽ ഗൂഢാലോചനയും കള്ളരേഖ ചമക്കലും ഉൾപ്പെടെയുള്ള എട്ടുകുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കനയ്യകുമാറിനെ മഹാസഖ്യത്തിന്റെ സ്ഥാനാർഥിയായി മത്സരിപ്പിച്ചേക്കുമെന്ന വാർത്തകൾക്കിടയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് Content Highlights:jnu sedition case, delhi police filed charge sheet against kannayakumar and others
from mathrubhumi.latestnews.rssfeed http://bit.ly/2STGllB
via
IFTTT
No comments:
Post a Comment