ഒരുപിടി ചോദ്യങ്ങള്‍! നമോ ആപ്പിലൂടെ ജനങ്ങളുടെ മനസറിയാന്‍ നരേന്ദ്രമോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 14, 2019

ഒരുപിടി ചോദ്യങ്ങള്‍! നമോ ആപ്പിലൂടെ ജനങ്ങളുടെ മനസറിയാന്‍ നരേന്ദ്രമോദി

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തത്തോടെ നമോ ആപ്പിലൂടെ ജനങ്ങളുടെ പ്രതികരണംതേടി പ്രധാനമന്ത്രി നരേന്ദ്രമോദി. നമോ ആപ്പിലെ പ്രത്യേക സർവേയിലൂടെയാണ് പ്രധാനമന്ത്രി ജനങ്ങളുടെ പ്രതികരണം തേടുന്നത്. സർക്കാരിന്റെ പ്രവർത്തനത്തെ വിലയിരുത്താനും, ബി.ജെ.പി.യുടെ പ്രാദേശികഘടകങ്ങളെ സംബന്ധിച്ച് വിവരം നൽകാനും ആവശ്യപ്പെട്ടുള്ള ഒരുപിടി ചോദ്യങ്ങളാണ് നമോ ആപ്പിലെ സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമേ പുതിയ രാഷ്ട്രീയസഖ്യങ്ങളെക്കുറിച്ചും സർവേയിൽ ചോദ്യങ്ങളുണ്ട്. പുതിയ സഖ്യം നിങ്ങളുടെ മേഖലയിൽ സ്വാധീനമുണ്ടാക്കുമെന്ന് കരുതുന്നുണ്ടോ എന്നാണ് പ്രധാനമന്ത്രിയുടെ ചോദ്യം. നമോ ആപ്പിലെ പുതിയ സർവേയിൽ എല്ലാവരും പങ്കെടുക്കണമെന്നും മറ്റുള്ളവരോടും സർവേയിൽ അഭിപ്രായം രേഖപ്പെടുത്താൻ പറയണമെന്നും പ്രധാനമന്ത്രി ഫെയ്സ്ബുക്ക്,ട്വിറ്റർ വീഡിയോയിലൂടെ ജനങ്ങളോട് അഭ്യർഥിച്ചു. നമോ ആപ്പ് സർവേയിലൂടെ നിങ്ങളുടെ നേരിട്ടുള്ള പ്രതികരണമാണ് എനിക്കുവേണ്ടത്. നിങ്ങളുടെ പ്രതികരണം പലവിഷയങ്ങളിലും സുപ്രധാന തീരുമാനമെടുക്കാൻ സഹായിക്കും- മോദി പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനത്തെ വിലയിരുത്തുന്ന ചോദ്യങ്ങളുമായാണ് സർവേ ആരംഭിക്കുന്നത്. മോദി സർക്കാരിന്റെ പ്രവർത്തനത്തിന് നിങ്ങൾ എത്ര റേറ്റിങ് നൽകുമെന്നതാണ് ആദ്യത്തെ ചോദ്യം. തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് മുൻപ് എന്തെല്ലാം പ്രശ്നങ്ങളാണ് നിങ്ങൾ പരിഗണിക്കുകയെന്ന് വിശദീകരിക്കാനും, പ്രദേശത്തെ പ്രശസ്തരായ മൂന്ന് ബി.ജെ.പി. നേതാക്കളുടെ പേര് രേഖപ്പെടുത്താനും സർവേയിൽ ആവശ്യപ്പെടുന്നു. ബി.ജെ.പി.ക്ക് വേണ്ടി പ്രവർത്തിക്കാൻ താത്പര്യമുണ്ടോ എന്നും, ബി.ജെ.പിക്ക് വേണ്ടി എന്തെങ്കിലും സംഭാവന ചെയ്തിട്ടുണ്ടോ എന്നും സർവേയിൽ ചോദിക്കുന്നുണ്ട്. ഇതിനിടെയാണ് പുതിയ സഖ്യത്തെക്കുറിച്ചുള്ള ചോദ്യവും സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നമോ ആപ്പ് സർവേയിലൂടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ ഊർജിതമാക്കാമെന്നും, ബി.ജെ.പി. സ്ഥാനാർഥി നിർണയത്തിനുവരെ ഈ സർവേ സഹായകരമാകുമെന്നുമാണ് ബി.ജെ.പി. നേതാക്കൾ പറയുന്നത്. ഏറ്റവും കുറഞ്ഞ മാർക്ക് ലഭിക്കുന്ന ലോക്സഭ അംഗങ്ങളെ വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനും സാധ്യതയില്ല. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ പരാജയപ്പെട്ടതും, ഉത്തർപ്രദേശിൽ പുതിയ ബി.എസ്.പി-എസ്.പി സഖ്യ രൂപീകരിക്കുകയും ചെയ്തതോടെ അതിജാഗ്രതയോടെയാണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുന്നേറുന്നത്. Content Highlights:pm modi seeks feedback on his namo app


from mathrubhumi.latestnews.rssfeed http://bit.ly/2AMipJN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages