തിരുവനന്തപുരം: ഭരണസ്തംഭനം മറയ്ക്കാനാണ് മുഖ്യമന്ത്രി ശബരിമല വിഷയം ഊതിക്കത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയെ വളർത്തി കോൺഗ്രസിനെ തളർത്താമെന്ന ചിന്ത മുഖ്യമന്ത്രിക്കു വേണ്ട. ഭരണസ്തംഭനത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് ആവശ്യത്തിൽക്കൂടുതൽ അകമ്പടി വാഹനങ്ങൾ എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. 28 പോലീസ് വാഹനവും ആംബുലൻസുമാണ് പിണറായിക്ക് അകമ്പടിപോകുന്നത്. പിണറായിയെ ആര് എന്തുചെയ്യാനാണെന്നും ചെന്നിത്തല ചോദിച്ചു. ശബരിമല വിഷയത്തിൽ കോൺഗ്രസ് തകരില്ല. വ്യക്തിത്വവും നട്ടെല്ലും ഉള്ള ഒരു മന്ത്രിയും പിണറായി മന്ത്രിസഭയിൽ ഇല്ല. മോദി കള്ളനായ പ്രധാനമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. ഉപരോധ സമരത്തിൽ പങ്കെടുത്ത മറ്റു നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം ചെന്നിത്തല അറസ്റ്റ് വരിച്ചു. Content Highlights:Ramesh chennithala, Pinarayi Vijayan, Sabarimala women Entry, UDF Secretariat strike
from mathrubhumi.latestnews.rssfeed http://bit.ly/2T3UAEu
via
IFTTT
No comments:
Post a Comment