ശബരിമല സ്ത്രീപ്രവേശനവിധിയ്ക്കെതിരായ ഹർജികൾ ഫെബ്രുവരി ആറിന് സുപ്രീം കോടതി പരിഗണിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 31, 2019

ശബരിമല സ്ത്രീപ്രവേശനവിധിയ്ക്കെതിരായ ഹർജികൾ ഫെബ്രുവരി ആറിന് സുപ്രീം കോടതി പരിഗണിക്കും

ദില്ലി: ശബരിമല സ്ത്രീപ്രവേശനവിധിയ്ക്കെതിരായ ഹർജികൾ ഫെബ്രുവരി ആറിന് സുപ്രീം കോടതി പരിഗണിക്കും. ശബരിമല റിട്ട് ഹര്‍ജികൾ ഫെബ്രുവരി എട്ടിനാണ് സുപ്രീംകോടതി പരിഗണിക്കുക. ശബരിമല വിധിക്കെതിരെ അമ്പതോളം പുനഃപരിശോധനാ ഹര്‍ജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡിന്‍റെ സാവകാശ ഹര്‍ജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.

ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജികളും കോടതിയലക്ഷ്യ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ശബരിമലയില്‍ സ്ത്രീപുരുഷ ഭേദമില്ലെന്ന സുപ്രീംകോടതിയുടെ വിധിക്ക് പിന്നാലെ മണ്ഡലകാലത്ത് വലിയ പ്രതിഷേധങ്ങളും സമരങ്ങളുമാണ് നടന്നത്. യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുകയും വന്‍ വിവാദം ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.



from mangalam.com http://bit.ly/2Ttn9M1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages