തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ് ഐസക് 2019 ലെ ധനബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഇരുട്ടടി കിട്ടിയത് പ്രളയബാധിത പുനര്‍നിര്‍മ്മാണം കാത്തിരിക്കുന്നവര്‍ക്ക്. കെട്ടിടം പൂര്‍ണമായും ഭാഗീകമായും തകര്‍ന്നവര്‍ക്കാണ്.
കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വിലയില്‍ കാര്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സിമന്റ്, ഗ്രാനൈറ്റ്, മാര്‍ബിള്‍, സെറാമിക് ടൈല്‍ അടക്കമുള്ളവയുടെ വില വര്‍ദ്ധിക്കും. പുനരദിവാസത്തിന് തയ്യാറായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
പ്രളായനന്തരപദ്ധതി എന്നു പറയുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ മറ്റു പദ്ധതികള്‍ക്കാണ് പ്രധാന്യം നല്‍കിയിരിക്കുന്നത് എന്നതും വിമര്‍ശനമുയര്‍ത്തുന്നുണ്ട്. പ്രളയം മൂലം സംസ്ഥാനത്തിന് മുപ്പത്തിയാറായിരത്തിലധികം നഷ്ടമുണ്ടായെങ്കിലും പ്രധാന്യം ഓഖി, രണ്ടാം കുട്ടനാട് പാക്കേജ്, ശബരിമല, സ്ത്രീശാക്തീകരണത്തിനും, കെഎസ്ആര്‍ടിസി, കുടുംബശ്രീ, ആരോഗ്യ ഇന്‍ഷുറന്‍സ്, ക്ഷേമ പെന്‍ഷനുകള്‍, വിദ്യാലയ നവീകരണം എന്നിവയ്ക്കുമാണ്. അതേസമയം പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടിരൂപയും വകമാറ്റിയിട്ടുണ്ട്.
from mangalam.com http://bit.ly/2S4gknu
via IFTTT
No comments:
Post a Comment