പത്തനംതിട്ട: ശബരിപാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ തീര്‍ത്ഥാടകന്‍ മരിച്ചു. സേലത്തുനിന്നും എത്തിയ പരമശിവം ആണ് മരിച്ചത്. കരിയിലാതോടിനും കരിമലയ്ക്കും ഇടയിലുള്ള പരമ്പരാഗത കാനനപാതയിലാണ് സംഭവം.
എരുമേലിയില്‍ നിന്നും പേട്ടതുള്ളി അയ്യപ്പന്മാര്‍ എത്തുന്ന കാല്‍നടയായി എത്തുന്ന പാതയാണിത്. ആയിരക്കണക്കിന് ഭക്തരാണ് ഇതുവഴി മകരവിളക്ക് കാലത്ത് എത്തുന്നത്.
രാത്രിയില്‍ ഇവര്‍ വിശ്രമിച്ച ഇഡിസി കടയുടെ ഭാഗത്ത് കാട്ടാന വന്നതോടെ സുരക്ഷാസ്ഥാനത്തേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവം അറിഞ്ഞതിന് പിന്നാലെ പന്തം കെട്ടി വെളിച്ചമുണ്ടാക്കി വനപാലകര്‍ എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
തീര്‍ത്ഥാടനകാലം ആരംഭിച്ചപ്പോള്‍ മുതല്‍ എല്ലാ ദിവസവും കാനന പാതയില്‍ കാട്ടാന ഇറങ്ങുന്നുണ്ട്. എന്നാല്‍ ആദ്യമായാണ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.
from mangalam.com http://bit.ly/2FgucUz
via IFTTT
No comments:
Post a Comment