ശശികുമാര വര്‍മ്മ കള്ളനെന്ന് മന്ത്രി ജി.സുധാകരന്‍; തിരുവാഭരണം തിരിച്ചുകിട്ടുമോ എന്ന് സംശയിച്ചത് അതുകൊണ്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

ശശികുമാര വര്‍മ്മ കള്ളനെന്ന് മന്ത്രി ജി.സുധാകരന്‍; തിരുവാഭരണം തിരിച്ചുകിട്ടുമോ എന്ന് സംശയിച്ചത് അതുകൊണ്ട്

തിരുവനന്തപുരം : പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ കള്ളനാണെന്ന് മന്ത്രി ജി.സുധാകരന്‍. മോഷണ സ്വഭാവം ഉള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ചു കിട്ടുമോ എന്ന് ശശികുമാരവര്‍മ സംശയം പ്രകടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

ശശികുമാരവര്‍മ്മയ്ക്ക് പന്തളം കൊട്ടാര പ്രതിനിധിയാവാനോ കൊട്ടാരകാര്യങ്ങളില്‍ ഇടപെടാനോ അധികാരമില്ലെന്നും മന്ത്രി വിമര്‍ശിച്ചു. അദ്ദേഹം കൊട്ടാരത്തിന് പുറത്ത് താമസിച്ച ആളാണ്. പഴയ എസ് എഫ് ഐ ഭാരവാഹിയാണ്. അയ്യപ്പനെ കൊല്ലാന്‍ വനത്തിലേക്ക് വിട്ട പാരമ്പര്യമാണ് പന്തളം കൊട്ടാരത്തിന്റേതെന്നും ജി സുധാകരന്‍ വിമര്‍ശിച്ചു.

തന്ത്രിക്കെതിരെ ജി സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചു. ഭക്തി കൊണ്ടല്ല സാമ്പത്തിക താത്പര്യം കൊണ്ടാണ് തന്ത്രി കടിച്ചുതൂങ്ങി കഴിയുന്നതെന്നാണ് മന്ത്രി ജി സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചത്.



from mangalam.com http://bit.ly/2FqosqO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages