തിരുവനന്തപുരം: ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ എന്നിവരെല്ലാം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കായി ഇറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ആറ്റിങ്ങലില്‍ തുഷാറോ സെന്‍കുമാറോ ആകും സ്ഥാനാര്‍ത്ഥിയെന്നും കേള്‍ക്കുന്നു.
ബിജെപി സംസ്ഥാന ഘടകം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കാര്യത്തില്‍ തത്വത്തില്‍ തീരുമാനം എടുത്തിരിക്കുകയാണെന്നും ആര്‍എസ്എസ് സംസ്ഥാന നേതൃത്വവും ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നുമാണ് സൂചനകള്‍. അന്തിമ തീരുമാനം ഇതിന് ശേഷമാകും എടുക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിലെ സാധ്യകള്‍ അറിയാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഒരു ദേശീയ ഏജന്‍സി വഴി സര്‍വേ നടത്തിയിരുന്നു. ഈ സര്‍വേയിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം ഉണ്ടാകുക.
ബിഡിജെഎസുമായുള്ള സീറ്റു ധാരണയില്‍ തീരുമാനമായാല്‍ തുഷാര്‍ വെള്ളാപ്പള്ളി ആറ്റിങ്ങലില്‍ സ്ഥാനാര്‍ഥിയാവാനാണ് സാധ്യത. അല്ലെങ്കില്‍ ഇവിടെ മത്സരിക്കാന്‍ എത്തുന്നത് മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ ആയിരിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് തീരുമാനം. വിവിധ സാമുദായിക നേതൃത്വവുമായുള്ള പിള്ളയുടെ അടുപ്പമാണ് പിള്ളയ്ക്ക് സാധ്യത കൂട്ടുന്നത്.
കോണ്‍ഗ്രസ് എംഎല്‍എ യും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷനുമൊക്കെയായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണനെ പത്തനംതിട്ടയില്‍ പരീക്ഷിച്ചേക്കും. തൃശൂരിലേക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെയും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും പേരുകള്‍ ഉയരുന്നുണ്ടെങ്കിലും സുരേന്ദ്രനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. മണ്ഡലം സംബന്ധിച്ച കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ലെങ്കിലും
ജനറല്‍ സെക്രട്ടറിമാരായ എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. പാര്‍ട്ടിക്ക് കൂടുതല്‍ സാധ്യതയുള്ള കാസര്‍കോട്ട് പികെ കൃഷ്ണദാസ് സ്ഥാനാര്‍ഥിയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
from mangalam.com http://bit.ly/2H0Q9Ja
via IFTTT
No comments:
Post a Comment