ശബരിമല യുവതീപ്രവേശ വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളും ചര്‍ച്ചകളും തുടരുകയാണ്. ഇതിനിടെയാണ് കൊടും ശൈത്യം എത്തിയത്. ശബരിമലവിഷയം ബൗദ്ധിക മണ്ഡലങ്ങളെ ചൂടുപിടിപ്പിച്ചാലും തണുപ്പ് സഹിക്കാനാവുന്നില്ല. ഷൂട്ടിങ്ങിനിടെ തലമുതല്‍ മുണ്ടിട്ട് ദേഹം പൊതിഞ്ഞു നടക്കുന്ന ചിത്രമാണ് നടന്‍ ഹരീഷ് പേരടി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. ''മീശയുള്ളതുകൊണ്ട് ആരും പേടിച്ചില്ലാ... മീശയില്ലങ്കില്‍ ചിലപ്പോള്‍ ആചാരം തെറ്റിക്കാന്‍ വന്ന സ്ത്രിയാണെന്ന് കരുതി ഒരു പാട് പേര്‍ ഭയപ്പെട്ടേനെ'', എന്നും അദ്ദേഹം കുറിക്കുന്നു.
ഹരീഷ് പേരടിയുടെ പോസ്റ്റ്:
''പുലര്‍ച്ച 6 മണി വരെ ഷൂട്ട് പോയി.. തണുപ്പ് സഹിക്കാന്‍ പറ്റിയില്ലാ...പിന്നെന്താ ചെയ്യാ... മീശയുള്ളതുകൊണ്ട് ആരും പേടിച്ചില്ലാ... മീശയില്ലങ്കില്‍ ചിലപ്പോള്‍ ആചാരം തെറ്റിക്കാന്‍ വന്ന സ്ത്രിയാണെന്ന് കരുതി ഒരു പാട് പേര്‍ ഭയപ്പെട്ടേനെ....''
from mangalam.com http://bit.ly/2RCA0h5
via IFTTT
No comments:
Post a Comment