പനാജി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പുകഴ്ത്തി ബിജെപി നേതാവും ഗോവ നിയസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായ മൈക്കൽ ലോബോ രംഗത്ത്. രോഗബാധിതനായ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറെ കാണാൻ രാഹുൽ എത്തിയതിനെ മുൻനിർത്തിയായിരുന്നു ലോബോയുടെ പുകഴ്ത്തൽ. അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും ഗോവക്കാർ മാത്രമല്ല എല്ലാ ഇന്ത്യക്കാരും പ്രശംസിക്കേണ്ടതാണ്. രാഹുലിനെ പോലുള്ള നേതാക്കളാണ് ഗോവയിലും ഇന്ത്യക്കും ആവശ്യം-ലോബോ പറഞ്ഞു. അർബുദബാധിതനായ പരീക്കറെ കാണാനായി മാത്രമാണ് രാഹുൽ ചൊവ്വാഴ്ച ഗോവയിലെത്തിയത്. 10 മിനിറ്റ് മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. പരീക്കറെ വസതിയിലെത്തി കാണാനാണ് രാഹുൽ തീരുമാനിച്ചിരുന്നതെങ്കിലും അദ്ദേഹം നിയമസഭയിലെക്ക് പുറപ്പെട്ടതിനാൽ അവിടെ എത്തിയാണ് കണ്ടത്. ഇന്ത്യയിലും വിദേശത്തും ആശുപത്രികളിൽ ചികിത്സയിലായിരുന്നപ്പോഴും തന്റെ ആരോഗ്യവിവരങ്ങൾ രാഹുൽ പതിവായി അന്വേഷിക്കാറുണ്ടായിരുന്നുവെന്ന കാര്യം പരീക്കർ പിന്നീട് കോൺഗ്രസ് നേതാക്കളോട് പങ്കുവച്ചു. പരീക്കറുടെ മകനുമായി ആരോഗ്യപ്രശ്നങ്ങൾ അറിയാൻ രാഹുൽ സമ്പർക്കം പുലർത്തിയ കാര്യവും അദ്ദേഹം കോൺഗ്രസ് നേതാക്കളോട് പങ്കുവച്ചു. Content Highlights:admire Rahul's humility,BJP leader's lavish praise of Cong chief
from mathrubhumi.latestnews.rssfeed http://bit.ly/2CUx06o
via
IFTTT
No comments:
Post a Comment