ശബരിമല: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാന്‍ സുപ്രീംകോടതി വിധി നിലനില്‍ക്കെ ബോര്‍ഡിന്റെ സൗജന്യം ആവശ്യമില്ലെന്ന് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍.വാസു. ക്രമസമാധാന പ്രശ്‌നത്തിലും ബോര്‍ഡ് ഇടപെടില്ല. അത് പോലീസിന്റെ ചുമതലയാണെന്നും ബോര്‍ഡ് അംഗം എന്‍. വിജയകുമാറും കമ്മീഷണറും വ്യക്തമാക്കി.
അതേസമയം ശബരിമലയുടെ ഭരണവും ചുമതലയും ബോര്‍ഡ് തന്നെയാണെന്നും ആരും ബോര്‍ഡിന് മുകളിലല്ലെന്നും തന്ത്രിയെ പരോക്ഷമായി തള്ളി ഇവര്‍ പറഞ്ഞു. നേരത്തെ തന്ത്രിക്കെതിരെ കമ്മീഷണര്‍ തുറന്നടിച്ചിരുന്നു. ബോര്‍ഡിന്റെ അനുമതി തേടാതെ നടയടച്ച് ശുദ്ധിക്രിയ ചെയ്ത നടപടി തെറ്റാണെന്നും ഇതില്‍ 14 ദിവസത്തിനകം വിശദീകരണം നല്‍കാനും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ശ്രീലങ്കയില്‍ നിന്നെത്തിയ ശശികലയുടെ ദര്‍ശനം സംബന്ധിച്ച് വ്യക്തതയില്ലെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടല്ല. ശശികല സന്നിധാനത്ത് പ്രവേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഐജി ബല്‍റാംകുമാര്‍ ഉപാധ്യായ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ സ്ഥിരീകരണമുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസിനു ലഭിക്കുന്ന അത്രയും വിവരങ്ങള്‍ ബോര്‍ഡിനു ലഭിക്കില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
from mangalam.com http://bit.ly/2FaFGZ3
via IFTTT
No comments:
Post a Comment