ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച് വീണ്ടും കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ശബരിമലയില്‍ യുവതികള്‍ കറണമെന്നാണ് ബുദ്ധിയുള്ള ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. ബുദ്ധിയുള്ളവര്‍ യുവതീ പ്രവേശനത്തെ അനുകൂലിക്കുമെന്നും ഖേര കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്തരം വിധികള്‍ നടപ്പിലാക്കുമ്പോള്‍ താഴെത്തട്ടിലെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടിയാണ്. പഴയ പല ആചാരങ്ങളും നീതീകരിക്കപ്പെടുന്നുണ്ടെങ്കിലും ബുദ്ധിയുള്ള ജനങ്ങള്‍ ശബരിമലയില്‍ പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്നു. അവര്‍ക്ക് അനുകൂലമായാണ് സുപ്രീ േകോടതി വിധിയെന്നും ഖേര കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ നേരത്തെയും കോണ്‍ഗ്രസ് ദേശീയ നേതൃത്വം തള്ളിയിരുന്നു. കോണ്‍ഗ്രസ് ലിംഗ സമത്വത്തെ അംഗീകരിക്കുന്ന പാര്‍ട്ടിയാണെന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തില്‍ കറുത്ത് ബാന്‍ഡ് അണിഞ്ഞ് പാര്‍ലമെന്റില്‍ പ്രതിഷേധിക്കാന്‍ എത്തിയ യു.ഡി.എഫ് എം.പിമാരെ സോണിയ ഗാന്ധി വിലക്കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
from mangalam.com http://bit.ly/2F9AUfa
via IFTTT
No comments:
Post a Comment