കള്ളനാണെങ്കിലും അവന്‍ നല്ലവനാ; പണം മാത്രം എടുത്ത് ഫോണും ക്യാമറയും പേഴ്‌സും തിരികെ വെച്ചു; വൈറലായി യുവാവിന്റെ കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

കള്ളനാണെങ്കിലും അവന്‍ നല്ലവനാ; പണം മാത്രം എടുത്ത് ഫോണും ക്യാമറയും പേഴ്‌സും തിരികെ വെച്ചു; വൈറലായി യുവാവിന്റെ കുറിപ്പ്

മോഷ്ടാക്കളോട് ആര്‍ക്കും അത്ര നല്ല അഭിപ്രായം ഉണ്ടാകാറില്ല. മോഷ്ടാക്കളെല്ലാം തന്നെ ക്രൂരന്മാരായിരിക്കും എന്നാണ് വെയ്പ്. എന്നാല്‍ ചില നന്മ ചെയ്യുന്ന കള്ളന്മാരും ഉണ്ട്. മോഷ്ടിച്ച ശേഷം പണം തിരികെ നല്‍കുക, ക്ഷമാപണക്കുറിപ്പ് എഴുതിവെയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്ന കള്ളന്മാരും ഉണ്ട്. ഇപ്പോള്‍ ഇതുപോലെയുള്ള ഒരു കള്ളനെ കുറിച്ച് എഴുതിയിരിക്കുകയാണ് നൗഫല്‍ കാരാട്ട് എന്ന യുവാവ്. യാത്രയ്ക്കിടയില്‍ പഴ്‌സ് മോഷ്ടിച്ച് പണം മാത്രം അപഹരിച്ച്, വിലപ്പെട്ട രേഖകള്‍ എടുക്കാതെ പോയ കള്ളന്‍ നല്ലവനാണെന്നാണ് നൈഫല്‍ പറയുന്നത്.

നൈഫലിന്റെ കുറിപ്പ് വായിക്കാം...

#കള്ളനാണെങ്കിലും #അവന്‍ നല്ലവനാ

നിങ്ങളുടെ പേഴ്‌സ് എപ്പോയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ ? , ഉണ്ടെങ്കില്‍ അന്നേരം നമ്മള്‍ എല്ലാവരും പ്രാര്‍ത്ഥിക്കുന്ന ഒരു കാര്യമുണ്ട്..
' ദൈവമേ... പൈസ തിരിച്ച് കിട്ടിയില്ലെങ്കിലും അതിനുള്ളിലെ ഡോക്യൂമെന്റ്‌സ് എങ്കിലും തിരിച്ച് കിട്ടണേ..'

പൈസ നമുക്ക് വീണ്ടും പെട്ടെന്ന് ഉണ്ടാക്കാമെങ്കിലും ലൈസന്‍സ് , ATM , ആധാര്‍ തുടങ്ങിയ ഡോക്യൂമെന്റ്‌സ് നഷ്ടപ്പെട്ടാല്‍ പിന്നെ അതുണ്ടാക്കാന്‍ നമ്മള്‍ ഒരുപാട് ഓടേണ്ടി വരും... അതിന് സമയ നഷ്ടവും ധന നഷ്ടവും വേറെ... ഇതൊക്കെ ഓര്‍ത്തിട്ടാണ് പൈസ കിട്ടിയില്ലെങ്കിലും ഐഡന്റിറ്റി രേഖകള്‍ തിരിച്ചുകിട്ടാന്‍ നമ്മള്‍ പ്രാര്‍ത്ഥിക്കാറുള്ളത്..

പറയാന്‍ പോകുന്നത് ഈ അടുത്തായി എനിക്കും സുഹൃത്തിനും ഉണ്ടായ ഒരു അനുഭവം ആണ്...

എറണാകുളത്ത് നിന്നും ബൈക്കില്‍ പുലര്‍ച്ചെ തുടങ്ങിയ യാത്ര കോട്ടയം , ഇടുക്കി ജില്ലകള്‍ പിന്നിട്ട് രാത്രി തിരിച്ച് എറണാകുളം വരുമ്പോള്‍ കോതമംഗലം കഴിഞ്ഞുകാണും.. ഉറക്കം ചെറുതായി വന്നതിനാല്‍ അവിടെ കണ്ട ഒരു ബസ് സ്‌റ്റോപ്പില്‍ ഒന്ന് വിശ്രമിക്കാന്‍ വേണ്ടി ഇറങ്ങി...
സമയം 11.30 ആയിട്ടുണ്ട് അവിടെ ഇറങ്ങുമ്പോള്‍.. ക്ഷീണം കാരണം രണ്ടാളും പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി.

സമയം 1 മണി ആയപ്പോള്‍ ദീപു വന്ന് വിളിച്ചപ്പോയാണ് ഞാന്‍ ഉണര്‍ന്നത്. നിന്റെ പേഴ്‌സ് എവിടെ എന്ന ചോദ്യത്തിന് ഒരു പരുങ്ങലോടെ തപ്പിനോക്കിയപ്പോയാണ് ആ കാര്യം ഞാന്‍ അറിഞ്ഞത്.. ബാക്ക് പോക്കറ്റ് കീറി പേഴ്‌സ് മോഷ്ടിച്ചിരിക്കുന്നു.. വിളറിയ മുഖത്തോടെ ഇരിക്കുന്ന എന്റെ നേരെ ദീപു പേഴ്‌സ് നീട്ടിയപ്പോള്‍ ചാടി എണീറ്റ് പേഴ്‌സ് വാങ്ങി തുറന്ന് നോക്കി.. ക്യാഷ് ഒഴികെ മറ്റെല്ലാം അതില്‍ ഉണ്ട്. ക്യാഷ് ഇട്ടിരുന്നതിനോടൊപ്പം അതില്‍ ഉണ്ടായിരുന്ന കുറച്ച് പേപ്പറുകള്‍ നിലത്ത് നിന്ന് പെറുക്കിയെടുക്കുമ്പോള്‍ മനസ്സില്‍ ചെറിയൊരു ആശ്വാസം ഉണ്ടായിരുന്നു.. ക്യാഷ് മാത്രം അല്ലെ പോയിട്ടുള്ളൂ... ഫോണ്‍ നോക്ക് എന്ന് അവന്‍ പറഞ്ഞപ്പോള്‍ ആ കീശയും തപ്പി നോക്കി.. ഫോണ്‍ കീശയില്‍ ഉണ്ടെങ്കിലും ആ കീശയും കീറിയിരിക്കുന്നു.. ഫോണ്‍ ആണ് എന്നറിഞ്ഞത് കൊണ്ടാകാം ക്യഷിന് മാത്രം ആവശ്യമുള്ള ആ പാവം കള്ളന്‍ ഫോണ്‍ എടുക്കാതെ പോയത്..

ദീപുവിന്റെ കാര്യവും ഇതേ സ്ഥിതി തന്നെ , പോക്കറ്റ് കീറി പേഴ്‌സ് എടുത്ത് ക്യാഷ് മാത്രം കയ്യിലാക്കി പേഴ്‌സ് താഴെ ഉപേക്ഷിച്ച് ആ പാവം കള്ളന്‍ കടന്നുകളഞ്ഞിരിക്കുന്നു...

പരിസരം ഒന്നുകൂടി സൂക്ഷ്മമായി നോക്കിയപ്പോള്‍ ബ്ലേഡ് ന്റെ ഒരു കഷ്ണം താഴെ നിന്ന് കിട്ടി , ഒരു ബ്ലേഡ് കഷ്ണം വെച്ച് രണ്ടാളും അറിയാതെ രണ്ടാളുടെയും പോക്കറ്റ് അടിച്ച കള്ളന്‍ ഏതായാലും സമര്‍ത്ഥന്‍ തന്നെ..

നന്ദിയുണ്ട് സഹോദരാ...പേഴ്‌സി ലെ ഡോക്യൂമെന്റ്‌സും മറ്റേ കീശയിലെ ഫോണും ബാഗിലെ ക്യാമറയും ഒന്നും എടുക്കാതെ പൈസ മാത്രം എടുത്തതിന്.. മാത്രമല്ല മറ്റുകള്ളന്മാര്‍ ഇത് കാണുന്നുണ്ടെങ്കില്‍ മോഷ്ടിക്കുമ്പോള്‍ ഇങ്ങനെ മോഷ്ടിക്കണം എന്നും അഭ്യര്‍ത്ഥിക്കുന്നു..

ആ സന്മനസ്സായ കള്ളന്‍ ഇത് കാണണമെന്നുള്ള ആഗ്രഹത്തോടെയും കാണുമെന്നുള്ള പ്രതീക്ഷയോടെയും അന്നത്തെ അവന്റെ രണ്ട് ഇരകള്‍...



from mangalam.com http://bit.ly/2T3QpZv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages