50 ലക്ഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്തത് അഞ്ചുലക്ഷം മാത്രം; മമതയുടെ റാലിയുടെ നിറം മങ്ങിയെന്ന് വിമര്‍ശനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

50 ലക്ഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്തത് അഞ്ചുലക്ഷം മാത്രം; മമതയുടെ റാലിയുടെ നിറം മങ്ങിയെന്ന് വിമര്‍ശനം

കൊല്‍ക്കത്ത: അന്‍പതു ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച് മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ നടത്തിയ റാലി നിറം മങ്ങിയതായി ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 50 ലക്ഷം പേര്‍ എത്തുമെന്ന് കരുതിയ ചടങ്ങില്‍ അഞ്ചുലക്ഷം പേര്‍ മാത്രമാണ് എത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

ഭരണകക്ഷി ആയിരുന്നിട്ടും സംഘടിപ്പിച്ച റാലി ആയിട്ടു പോലും ആളു കുറഞ്ഞു പോയതില്‍ തൃണമൂല്‍ നേതാക്കള്‍ നിരാശരാണെന്നാണ് വാര്‍ത്തകള്‍. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിന്റെ ശേഷി മൂന്നര ലക്ഷമാണെന്ന് പ്രാദേശിക തൃണമൂല്‍ നേതാക്കള്‍ തന്നെ സമ്മതിക്കുന്നു.

മാത്രമല്ല പരിപാടിയില്‍ മമത പ്രസംഗിക്കുമ്പോള്‍ തന്നെ പകുതിപ്പേര്‍ ഗ്രൗണ്ട് വിട്ടിരുന്നു. മമതയുടെ പ്രസംഗം കഴിഞ്ഞ് മറ്റ് പാര്‍ട്ടി നേതാക്കള്‍ പ്രസംഗം ആരംഭിച്ചപ്പോള്‍ ഭൂരിഭാഗം പേരും ഗ്രൗണ്ട് വിട്ടു തുടങ്ങി.

നാലു മണിക്ക് മുന്നേ ഒരു ബസും പോകില്ല. എല്ലാവരും ഇരുന്ന് നേതാക്കളുടെ പ്രസംഗം കേള്‍ക്കണം എന്ന് മമത നേരിട്ട് ആവശ്യപ്പെട്ടിട്ടും കാര്യമുണ്ടായില്ല. മറ്റ് നേതാക്കളുടെ ഇംഗ്‌ളീഷിലും ഹിന്ദിയിലും തമിഴിലുമുള്ള പ്രസംഗങ്ങള്‍ മനസിലാകുന്നില്ലെന്നും ആളുകള്‍ പരാതിപ്പെട്ടു. വിവരത്തനം ശരിയായില്ലെന്നും പരാതി ഉയര്‍ന്നു.

ചരിത്ര റാലിയാകുമെന്ന് കൊട്ടി ഘോഷിച്ചെങ്കിലും പ്രതീക്ഷിച്ച രീതിയില്‍ ആളെ എത്തിക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ് പ്രതിനിധിയെ വേദിയിലിരുത്തി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാറായില്ല എന്ന് വ്യക്തമാക്കാനും മമത മറന്നില്ല. അതേസമയം ബിജു ജനതാദളും തെലങ്കാന രാഷ്ട്ര സമിതിയും ഇടതു പാര്‍ട്ടികളും റാലിയില്‍ പങ്കെടുത്തില്ല.



from mangalam.com http://bit.ly/2U6EQkn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages