ഏറ്റവും കൂടുതല്‍ ആയുസുള്ള വ്യക്തി എന്ന ഗിന്നസ് റെക്കോര്‍ഡ്; എല്ലാം നുണയായിരുന്നോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 9, 2019

ഏറ്റവും കൂടുതല്‍ ആയുസുള്ള വ്യക്തി എന്ന ഗിന്നസ് റെക്കോര്‍ഡ്; എല്ലാം നുണയായിരുന്നോ

ഏറ്റവും കൂടുതല്‍ ആയുസുള്ള വ്യക്തി എന്ന ഗിന്നസ് റെക്കോര്‍ഡ് 1997ല്‍, 122ാം വയസില്‍ സ്വന്തമാക്കി മരണമടഞ്ഞ ഫ്രാന്‍സ് സ്വദേശിനി ജെയിന്‍ കാള്‍മറ്റ് പറഞ്ഞതെല്ലാം നുണയായിരുന്നുവെന്ന് ആരോപണം. റഷ്യന്‍ ഗണിത ശാസ്ത്രഞ്ജനായ നിക്കോളെ സാക്കാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്.

പാരമ്പര്യ സ്വത്തിന്റെ നികുതി വെട്ടിക്കുന്നതിനു വേണ്ടി ജയിന്‍ കാള്‍മറ്റ് എന്ന പേര് സ്വീകരിച്ച് ആള്‍മാറാട്ടം നടത്തിയത് ജയിന്‍ കാള്‍മറ്റിന്റെ മകളായ യുവോന്‍ കാള്‍മറ്റാണെന്നാണ് നിക്കോളെയുടെ ആരോപണം. നിരവധി അന്തര്‍ദേശീയ മാധ്യങ്ങളും ഇതിനെപ്പറ്റി വാര്‍ത്തകള്‍ നല്‍കുന്നുണ്ട്. മാത്രമല്ല പൊതുജനങ്ങളും ഈ റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ ഫ്രെഞ്ച് ശാസ്ത്രജ്ഞര്‍ ഈ വാദങ്ങളെ തള്ളിക്കളഞ്ഞു. 1930കളില്‍ ഇവര്‍ അമ്മ ജെയിന്‍ കാള്‍മെറ്റിന്റെ രേഖകള്‍ ഉപയോഗിക്കുകയായിരുന്നുവെന്നും മരിക്കുമ്പോള്‍ ഇവര്‍ക്ക് 99വയസായിരുന്നുവെന്നും നിക്കോളെ പറയുന്നു. യുവോന് അമ്മയേക്കാളും ഉയരമുണ്ട്. പക്ഷെ നൂറാം വയസിലേക്ക് കടക്കുന്ന സമയം ഇവരുടെ ഉയരത്തില്‍ വ്യത്യാസം വന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

1930കളിലെ ജെയിനിന്റെ പാസ്‌പോര്‍ട്ടില്‍ കാണുന്ന കണ്ണുകളുടെ നിറവും നിലവിലുള്ള ജയിനിന്റെ കണ്ണുകളുടെ നിറവും തമ്മില്‍ വളരെ വ്യത്യാസമുണ്ടെന്നും ഇദ്ദേഹം ആരോപിക്കുന്നു. കൂടാതെ ഇവരുടെ നെറ്റിയിലെയും താടിയിലെയും വ്യത്യാസങ്ങളും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇവരുടെ ചിത്രങ്ങളും കുടുംബത്തെ സംബന്ധിച്ച വിവരങ്ങളും ആഴ്‌സിലേക്ക് അയച്ചു നല്‍കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇവര്‍ അതെല്ലാം നശിപ്പിച്ചുവെന്നും നിക്കോളെ പറയുന്നു.



from mangalam.com http://bit.ly/2siqLV0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages