ജനശതാബ്ദിക്ക് പകരമെത്തുന്ന രാജ്യത്തെ വേഗമേറിയ തീവണ്ടിക്ക് പേരിട്ടു; വന്ദേഭാരത് എക്‌സ്പ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

ജനശതാബ്ദിക്ക് പകരമെത്തുന്ന രാജ്യത്തെ വേഗമേറിയ തീവണ്ടിക്ക് പേരിട്ടു; വന്ദേഭാരത് എക്‌സ്പ്രസ്

ന്യൂഡൽഹി: പൂർണമായും ഇന്ത്യയിൽ നിർമിച്ച ട്രെയിൻ 18 സർവീസ് നടത്തുക വന്ദേ ഭാരത് എക്സ്പ്രസ് എന്നപേരിൽ. ഡൽഹി-വാരണാസി റൂട്ടിൽ ഉടൻ സർവീസ് ആരംഭിക്കാനിരിക്കെയാണ് പുതിയ ട്രെയിനിന് കേന്ദ്ര റെയിൽവേ മന്ത്രാലയം പേര് നൽകിയത്. കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലാണ് ഇന്ത്യയിലെ വേഗമേറിയ ട്രെയിനിന്റെ പേര് പ്രഖ്യാപിച്ചത്. ഇന്ത്യൻ എൻജിനീയർമാർ നിർമിച്ച വന്ദേഭാരത് എക്സ്പ്രസ് ഇന്ത്യയിൽ ലോകനിലവാരത്തിലുള്ള ട്രെയിനുകൾ നിർമിക്കാമെന്നതിന്റെ മികച്ച ഉദാഹാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി-വാരണാസി ട്രെയിനിന്റെ ഫ്ളാഗ് ഓഫ് നടത്താൻ പ്രധാനമന്ത്രിയോട് അഭ്യർഥിക്കുമെന്നും ഇത് ജനങ്ങൾക്കുള്ള റിപ്പബ്ലിക്ക് ദിന സമ്മാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ പൂർണമായും ഇന്ത്യയിൽ നിർമിച്ച ഈ ട്രെയിനിന്റെ പരമാവധി വേഗം മണിക്കൂറിൽ 160 കിലോമീറ്ററാണ്. 97 കോടി രൂപ മുടക്കി 18 മാസം കൊണ്ട് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച ട്രെയിനിൽ പൂർണമായും ശീതികരിച്ച കോച്ചുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. മെട്രോ ട്രെയിൻ മാതൃകയിൽ എൻജിനില്ലാത്ത ഇന്ത്യൻ റെയിൽവേയുടെ ആദ്യ ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്. നിലവിൽ സർവ്വീസ് നടത്തുന്ന ശതാബ്ദി എക്സ്പ്രസുകൾക്ക് പകരമാകും പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഓടിക്കുക. Content Highlights:indias fastest train, train 18 named as vande bharath express


from mathrubhumi.latestnews.rssfeed http://bit.ly/2TgGdwR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages