ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ജോക്കോവിച്ചിന്; നദാലിനിത് അപ്രതീക്ഷിത തോല്‍വി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ജോക്കോവിച്ചിന്; നദാലിനിത് അപ്രതീക്ഷിത തോല്‍വി

മെല്‍ബണ്‍: വാശിയേറിയ 2019-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് മത്സരങ്ങള്‍ക്ക് വിരാമമായി. ഫൈനലില്‍ നൊവാക് ജോക്കോവിച്ചും റാഫേല്‍ നദാലും തമ്മില്‍ നടന്ന നാടകീയ മത്സരത്തില്‍ ജ്യോക്കോവിച്ച് കിരീടം നേടി. ആദ്യ ഷോട്ടില്‍ ജ്യോക്കോവിച്ചിനു തെറ്റുപറ്റിയപ്പോള്‍ നദാല്‍ ആദ്യ പോയിന്റ്. പിന്നീട് ജോക്കോവിച്ച് നദാലിനെ കാഴ്ചക്കാരനായി നിര്‍ത്തി ഒരറ്റത്തു നിന്നും അക്രമണം അഴിച്ചുവിട്ടു. വെടിയുണ്ടകള്‍ പോലെ വന്ന ഷോട്ടുകള്‍ക്കു മുന്നില്‍ തീര്‍ത്തും നിസ്സഹയാനായിരുന്നു നദാല്‍. സ്‌കോര്‍: 6-3, 6-2, 6-3.

സെമിയില്‍ അട്ടിമറി വീരനായ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനെ അടയറവ് പറയിപ്പിച്ച് ഫൈനലില്‍ കയറിക്കൂടിയ നദാലിന് നേര്‍ക്കായിരുന്നു ലോകജനതയുടെ ശ്രദ്ധമുഴുവനും. എന്നാല്‍ സമ്മര്‍ദ്ദങ്ങളുടെ അധിക ഭാരമില്ലാതെ ലുക്കാസ് പൊവില്ലയെ സെമിയല്‍ തോല്‍പ്പിച്ച് ഫൈനലില്‍ എത്തിയ താരമായിരുന്നു ജോക്കോവിച്ച്. സമ്മര്‍ദ്ദങ്ങളുടെ ഭാരം ചുമക്കാതെ ഫൈനലില്‍ നദാലിനെ കീഴ്‌പ്പെടുത്തിയതോടെ ജോക്കോവിച്ചിന് ഏഴാമത്തെ ഒസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടനേട്ടമാണിത്.

ജോക്കോവിച്ചിന്റെ ഏഴാമത്തെ ഒസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടനേട്ടമാണിത്, പതിനഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടവും. ഏഴ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയതോടെ, ആറു കിരീട നേട്ടമെന്ന ഫെഡററിന്റെ റെക്കോഡും ഇതോടെ ജോക്കോവിച്ച് മറികടന്നു.



from mangalam.com http://bit.ly/2TiaISS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages