ബിജെപിയുമായി സഖ്യത്തിനില്ല; ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായാല്‍ പിന്തുണയ്ക്കും- ശിവസേന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 23, 2019

ബിജെപിയുമായി സഖ്യത്തിനില്ല; ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായാല്‍ പിന്തുണയ്ക്കും- ശിവസേന

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി ഒരുവിധത്തിലുള്ള സഖ്യത്തിനുമില്ലെന്ന് ശിവസേന. അടുത്ത തവണ തൂക്കുമന്ത്രിസഭയാണ് നിലവിൽവരികയെന്നും നിതിൻ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാർഥിയായാൽ അദ്ദേഹത്തിന് പിന്തുണ നൽകുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. സഖ്യം എന്നത് ശിവസേനയുടെ നിഘണ്ടുവിലില്ലാത്ത കാര്യമാണ്. ബിജെപി എപ്പോഴും അവരെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. അതുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ കാര്യം മാത്രം നോക്കാൻ തീരുമാനിച്ചു.- റാവത്ത് വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥിയായി നിതിൻ ഗഡ്കരി വരികയാണെങ്കിൽ പിന്തുണ നൽകാൻ ശിവസേന മടിക്കില്ല. നരേന്ദ്ര മോദിക്കെതിരായ പ്രതിപക്ഷ ഐക്യത്തിൽ കോൺഗ്രസ് കൂടി ഇല്ലാതെ വിജയം നേടാനാവില്ലെന്നും റാവത്ത് ചൂണ്ടിക്കാട്ടി. ബിജെപിയുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥിയായി മോദിക്കു പകരം ഗഡ്കരിയെ ഉയർത്തിക്കാട്ടുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ശിവസേനയുടെ പുതിയ നീക്കം. എന്നാൽ, പ്രധാനമന്ത്രിയാവാൻ തനിക്ക് യാതൊരു ആഗ്രഹവുമില്ലെന്നും അടുത്ത തിരഞ്ഞെടുപ്പിൽ മോദിയെ പ്രധാനമന്ത്രിയാവണമെന്നും ഗഡ്കരി പ്രസ്താവിച്ചിരുന്നു. Content Highlights:No Alliance With BJP, Support if Gadkari Emerges as PM Face, Shiv Sena, Loksabha Election 2019


from mathrubhumi.latestnews.rssfeed http://bit.ly/2CzKAfc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages