ആറ്‌ സീറ്റുറപ്പിച്ച് ബി.ഡി.ജെ.എസ്; ബി.ജെ.പി. ചർച്ച മോദിയുടെ വരവുകഴിഞ്ഞ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

ആറ്‌ സീറ്റുറപ്പിച്ച് ബി.ഡി.ജെ.എസ്; ബി.ജെ.പി. ചർച്ച മോദിയുടെ വരവുകഴിഞ്ഞ്

തിരുവനന്തപുരം: നാലുസീറ്റെന്ന് ബി.ജെ.പി.യുടെ കോർകമ്മിറ്റി തീരുമാനിച്ചെങ്കിലും ആറുസീറ്റെങ്കിലും കിട്ടണമെന്ന നിലപാട് ബി.ഡി.ജെ.എസ്. മാറ്റില്ല. ആറുസീറ്റിന്റെ കാര്യത്തിൽ ഏറക്കുറെ ധാരണയായെന്നും ബി.ഡി.ജെ.എസ്. നേതാക്കൾ പറയുന്നു. എൻ.ഡി.എ. തീരുമാനം കേന്ദ്ര നേതൃത്വമായിരിക്കും പ്രഖ്യാപിക്കുക. പാർട്ടിക്കാരിൽമാത്രമായി സ്ഥാനാർഥികളെ ഒതുക്കാതെ പൊതുസമ്മതരെക്കൂടി ഉൾപ്പെടുത്താനാണ് ബി.ഡി.ജെ.എസ്. ആലോചന. ഇതിനാളുകളെ കണ്ടുവെച്ചിട്ടുമുണ്ട്. നാലുസീറ്റിൽ ഒതുങ്ങാൻ തയ്യറല്ലെന്നും എന്നാൽ ഇതിന്റെ പേരിൽ മുന്നണിയിൽ തർക്കത്തിനില്ലെന്നും ബി.ഡി.ജെ.എസ്. നേതാക്കൾ പ്രതികരിച്ചു. ബി.ജെ.പി.യിലെ സീറ്റുചർച്ചകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം കഴിഞ്ഞേ ഉണ്ടാകൂ. 27-നു കൊച്ചിയിലും തൃശ്ശൂരിലുമെത്തുന്ന മോദിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നേതാക്കൾ. മോദി മടങ്ങിയിട്ടുമതി ബാക്കി ചർച്ചകളെന്നാണ് പാർട്ടിയുടെ തീരുമാനം. ബി.ജെ.പി. സ്ഥാനാർഥികൾ ആരാവണം എന്നതിൽ ജില്ലാഘടകങ്ങളുടെ അഭിപ്രായം തേടിയിട്ടില്ല. തൃശ്ശൂർ ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനോടാണ് താത്പര്യം. പാർട്ടി അതിശ്രദ്ധ നൽകുന്ന തിരുവനന്തപുരം മണ്ഡലത്തിൽ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, നടൻ മോഹൻലാൽ, കെ.പി. ശശികല എന്നിവർക്കുവേണ്ടിയാണ് ആവശ്യം. പത്തനംതിട്ടയിലാകട്ടെ മറ്റൊരു ജനറൽ സെക്രട്ടറി എം.ടി. രമേശിന്റെ പേരിനാണ് മുൻതൂക്കം. ബി.ജെ.പി. 'എ' ക്ലാസിൽപ്പെടുത്തിയ മറ്റൊരു മണ്ഡലമായ പാലക്കാട്ട് സംസ്ഥാന നേതാക്കളായ കൃഷ്ണകുമാർ, ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് മുൻനിരയിൽ. content highlights:bdjs election 2019


from mathrubhumi.latestnews.rssfeed http://bit.ly/2RgHIci
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages