ബട്ടര്‍ പുരട്ടിയ ബ്രഡ്ഡുമായി രാഹുലും പ്രിയങ്കയും; കോണ്‍ഗ്രസിനെ പരിഹസിച്ച് അമൂല്‍ കാര്‍ട്ടൂണ്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 25, 2019

ബട്ടര്‍ പുരട്ടിയ ബ്രഡ്ഡുമായി രാഹുലും പ്രിയങ്കയും; കോണ്‍ഗ്രസിനെ പരിഹസിച്ച് അമൂല്‍ കാര്‍ട്ടൂണ്‍

എറ്റവും ട്രെന്‍ഡിങ്ങ് വിഷയങ്ങളെ ചുറ്റിപറ്റി കാര്‍ട്ടുണുകള്‍ ചെയ്യുന്നത് വഴി ശ്രദ്ധപിടിച്ചു പറ്റാറുള്ള അമൂലിന്റെ ഏറ്റവും പുതിയ കാര്‍ട്ടൂണും ശ്രദ്ധപിടിച്ചു പറ്റുന്നു. അത്തരത്തില്‍ കോണ്‍ഗ്രസിലുണ്ടായ നേതൃമാറ്റത്തെ കാണിക്കുന്നതാണ് ഇത്തവണത്തെ കാര്‍ട്ടൂണ്‍. കുടുംബ വാഴ്ച തുടരുന്നു എന്ന് എഴുതി എല്ലാ സഹോദരി സഹോദരന്‍മാര്‍ക്കും അമൂല്‍ എന്നെഴുതി ബട്ടര്‍ പുരട്ടിയ ബ്രഡ് കഴിക്കുന്ന രാഹുലിനേയും പ്രിയങ്കയേയുമാണ് കഥാപാത്രമാക്കിയിരിക്കുന്നത്.

ബട്ടര്‍ പുരട്ടിയ ബ്രഡ് ഇന്ത്യന്‍ രാഷ്ട്രിയത്തെയാണ് കാണിക്കുന്നതെന്നും അത് ആസ്വാദിച്ച് നുണയുകയാണ് പ്രിയങ്കയും സഹോദരന്‍ രാഹുലുമെന്നുമൊക്കെയുള്ള രസകരമായ കമന്റുകളും കാര്‍ട്ടൂണില്‍ വരുന്നുണ്ട്. അമൂല്‍ റോക്ക്സ്, പെര്‍ഫക്ട് തുടങ്ങിയ പല കമന്റുകളും കാര്‍ട്ടൂണിന് എത്തുന്നുണ്ട്.

ഇത്തവണ കടുത്ത പോരാട്ടം നടക്കാന്‍ സാധ്യതയുള്ള യുപിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്‍ മണ്ഡലവുമായ ഗോരഖ്പൂരും ഉള്‍പ്പെട്ട കിഴക്കന്‍ യുപിയുടെ ചുമതലയാണ് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമെറ്റെടുത്തിരിക്കുന്ന പ്രിയങ്കയ്ക്കുള്ളത്.



from mangalam.com http://bit.ly/2CK2dc9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages