ജന്മദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ കളര്‍ വസ്ത്രം ധരിച്ച് എത്തിയാല്‍ നടപടി പാടില്ല; അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഡിപിഐ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

ജന്മദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ കളര്‍ വസ്ത്രം ധരിച്ച് എത്തിയാല്‍ നടപടി പാടില്ല; അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഡിപിഐ

തിരുവനന്തപുരം: സ്‌കൂളുകളില്‍ പിറന്നാള്‍ ദിനത്തില്‍ നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചു വരുന്ന വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിപിഐ). കാതറിന്‍ ജെ വി എന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡിപിഐ ഓഫീസ് അറിയിച്ചു.

ജന്മദിനത്തില്‍ നിറമുള്ള വസ്ത്രം ധരിച്ച് സ്‌കൂളില്‍ ചെന്നതിന് അധികൃതര്‍ മോശമായി സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് കാതറിന്റെ പരാതി. ഇതേതുടര്‍ന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് ഇറക്കിയത്.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജന്മദിനത്തില്‍ യൂണിഫോം അല്ലാത്ത നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ഡിപിഐ നല്‍കിയത്.



from mangalam.com http://bit.ly/2TrDJv6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages