കല്യാണ രാത്രിയില്‍ മണവാട്ടി വീട്ടില്‍; പുയ്യാപ്ല സെവന്‍സ് കളിക്കാന്‍ ഫുട്‌ബോള്‍ മൈതാനത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 24, 2019

കല്യാണ രാത്രിയില്‍ മണവാട്ടി വീട്ടില്‍; പുയ്യാപ്ല സെവന്‍സ് കളിക്കാന്‍ ഫുട്‌ബോള്‍ മൈതാനത്ത്

മലപ്പുറം: വിവാഹം കഴിഞ്ഞ് ഉടന്‍ വരന്‍ പോയത് സെവന്‍സ് കളത്തിലേക്ക്. മലപ്പുറം, വണ്ടൂര്‍ ഐലാശ്ശേരി സ്വദേശി റിദ്‌വാനാണ് കല്യാണ ദിവസം രാത്രി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങിയത്. റിദ്വാന്റെ ഫുട്‌ബോള്‍ പ്രേമത്തിന്റെ കഥ സമൂഹ മാധ്യമങ്ങളില്‍ പാട്ടാണിപ്പോള്‍. ഞായറാഴ്ചയായിരുന്നു റിദ്വാനും ഒലവക്കോട് സ്വദേശിനി ഫായിദയും തമ്മിലുള്ള വിവാഹം. വണ്ടൂര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആലുക്കാസ് തൃശൂരിനെതിരെയുള്ള സെമിഫൈനല്‍ മത്സരം അന്നു രാത്രി നടക്കുന്ന വിവരം റിദ്വാന്‍ അറിയുന്നതു വിവാഹ ദിനം രാവിലെയാണ്.

വിവാഹച്ചടങ്ങിനിടയില്‍ വെച്ചു ഫായിദയോടും കാര്യം പറഞ്ഞു. വൈകിട്ട് ആറോടെ വിവാഹ സല്‍ക്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ നവവരന്‍ ബൈക്കെടുത്ത് നേരെ ഗ്രൗണ്ടിലേക്ക്. സെമിഫൈനല്‍ മത്സരമാണ്, സ്വന്തം ഗ്രൗണ്ടിലാണ് കളി. കഴിഞ്ഞ ദിവസം നാട്ടിലെ മറ്റൊരു ടൂര്‍ണമെന്റില്‍ ഇതേ ടീമിനോടു തോറ്റതിന്റെ നിരാശയും നീറ്റലായി മനസ്സിലുണ്ട്. എന്തുവില കൊടുത്തും കളിക്കുമെന്നു തീരുമാനിച്ചത് ഈ കാരണങ്ങള്‍കൊണ്ടാണെന്നു റിദ്വാന്‍ പറയുന്നു.

റിദ്വാന്‍ നയിച്ച ടീം ഏകപക്ഷീയമായ ഒരു ഗോള്‍ വിജയത്തോടെ ഫൈനലിലെത്തി. മുന്‍പും റിദ്‌വാന്‍ ഗ്രൗണ്ടിലെത്താന്‍ സാഹസം കാട്ടിയിട്ടുണ്ട്. കോയമ്പത്തൂര്‍ നെഹ്‌റു കോളജിലെ എംബിഎ വിദ്യാര്‍ഥിയായ താരം നാട്ടിലെ സെവന്‍സ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കോളജില്‍ നിന്നു ബൈക്കോടിച്ചെത്താറുണ്ടായിരുന്നു. വീട്ടുകാരറിയാതിരിക്കാന്‍ കോളജില്‍ നിന്നു നേരിട്ടു ഗ്രൗണ്ടിലേക്കും കളികഴിഞ്ഞ് നേരെ കോളജിലേക്കും പോകുന്നതായിരുന്നു പതിവ്. മത്സരം ജയിച്ച് രാത്രി വീട്ടില്‍ വന്നുകയറിയ പുയ്യാപ്ലയെ നവവധു സ്വീകരിച്ചത് മറ്റൊരു ചോദ്യത്തിലൂടെയാണ്. 'മത്സരം പകലായിരുന്നെങ്കില്‍ ഇങ്ങള് കല്യാണത്തിനും വരൂല്ലായിരുന്നല്ലേ..'?.



from mangalam.com http://bit.ly/2sKEAvM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages