ഹര്‍ത്താലിനെ തള്ളി തുറന്ന മിഠായി തെരുവിലെ കടകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് പോലീസ് ഒത്താശയെന്ന് വ്യാപാരികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

ഹര്‍ത്താലിനെ തള്ളി തുറന്ന മിഠായി തെരുവിലെ കടകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് പോലീസ് ഒത്താശയെന്ന് വ്യാപാരികള്‍

കോഴിക്കോട്: ഹര്‍ത്താലിനെ തള്ളി നിരവധി കടകളാണ് മിഠായി തെരുവില്‍ തുറന്നത്. ഇത്തരത്തില്‍ തുറന്നു പ്രവര്‍ത്തിച്ച കടകള്‍ക്ക് നേരെ കല്ലേറുണ്ടായി. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍. പോലീസ് നോക്കി നില്‍ക്കെയായിരുന്നു ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ക്ക് നേരെ കല്ലെറിഞ്ഞത്. അക്രമണത്തില്‍ വന്‍ നഷ്ടമുണ്ടായെന്ന് വ്യാപാരികള്‍ വ്യക്തമാക്കി.

പോലീസ് നോക്കി നില്‍ക്കെയാണ് അക്രമികള്‍ കല്ലെറിഞ്ഞത്. പ്രതികള്‍ക്ക് പോലീസ് ഒത്താശ ചെയ്യുകയായിരുന്നെന്നും വ്യാപാരികള്‍ ആരോപിക്കുന്നു. അക്രമണം നടത്തിയവരുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കുമെന്നും വ്യാപാരികള്‍ വ്യക്തമാക്കി.

ഹര്‍ത്താലിനെ തള്ളിയ വ്യാപാരികള്‍ കൂട്ടമായി എത്തിയാണ് കടകള്‍ തുറന്നത്. വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസുറുദ്ദീന്റെ കടയാണ് ആദ്യം തുറന്നത്. പിന്നാലെ മറ്റുള്ള കടകളും തുറന്നു. പോലീസിന്റെ വലിയ സംഘം തന്നെ ഇവിടെ തമ്പടിച്ചിട്ടുണ്ടായിരുന്നു.കടകള്‍ തുറന്നതിന് പിന്നാലെ എത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു.



from mangalam.com http://bit.ly/2R52ujX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages