പാലക്കാട്: പാലക്കാട് സിപിഎം പ്രവര്‍ത്തകരും ഹര്‍ത്താല്‍ അനുകൂലികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. സിപിഎം ഓഫീസിന് മുന്നിലൂടെ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രകടനത്തിനിടെ സിപിഎം പാര്‍ട്ടി ഓഫീസിന് നേരെ കല്ലേറുണ്ടായി. ഈ സമയം ഓഫീസിനുള്ളില്‍ നിരവധി സിപിഎം പ്രവര്‍ത്തകരാണ് ഉണ്ടായിരുന്നത്. ഇവര്‍ തിരികെയും കല്ലെറിഞ്ഞു. ഇതോടെ പോലീസിന് പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു.
നിലവില്‍ പാലക്കാട് വിക്ടോറിയ കോളേജിന് മുന്നില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടിച്ച് കൂടിയിരിക്കുകയാണ്. 10.30ന് വിക്ടോറിയ കോളേജില്‍ നിന്നും പ്രകടനം നടത്താനായിരുന്നു ശബരിമല കര്‍മ സമിതി പദ്ധതി. എന്നാല്‍ സിപിഎം ഓഫീസിന് മുന്നിലൂടെ പ്രകടനം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പോലീസ്. എന്നാല്‍ ഇത് പൊതുവഴിയാണെന്നും അതിലെ തന്നെ പ്രകടനം നടത്തണമെന്നുമാണ് ഹര്‍ത്താല്‍ അനുകൂലികളുടെ നിലപാട്.
വിക്ടോറിയ കോളേജിന് മുന്നിലേക്ക് ഹര്‍ത്താല്‍ അനുകൂലികള്‍ സംഘടിച്ച് എത്തിക്കൊണ്ടിരിക്കുകയാണ്. സിപിഎം ഓഫീസിനുള്ളില്‍ മുതിര്‍ന്ന് നേതാക്കന്മാരുള്‍പ്പെടെ 200ല്‍ അധികം പ്രവര്‍ത്തകരുണ്ട്. ആര്‍എസ്എസ് ബിജെപി നേതാക്കളുമായി പോലീസ് സമവായ ചര്‍ച്ചകള്‍ നടത്തിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. പ്രകടനം നടത്തുന്നതില്‍ നിന്നും തങ്ങള്‍ ഒരു കാരണവശാലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഹര്‍ത്താല്‍ അുകൂലികള്‍. സംഘര്‍ഷാവസ്ഥയ്ക്ക് ഇപ്പോഴും ഒരു കുറവും ഉണ്ടായിട്ടില്ല.
from mangalam.com http://bit.ly/2BW2Zm4
via IFTTT
No comments:
Post a Comment