കൊൽക്കത്ത: ഭാര്യയുടെ ഫെയ്സ്ബുക്ക് പേജിൽ കയറി മോശമായ കമന്റിട്ട യുവാവിനെ ഐഎഎസ് ഉദ്യോഗസ്ഥൻ മർദ്ദിക്കുന്ന വീഡിയോ പുറത്ത്. ബംഗാൾ അലിപുർദാറിലെ കളക്ടർ നിഖിൽ നിർമ്മൽ ആണ് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് യുവാവിനെ പൊതിരെ തല്ലിയത്. മലയാളിയായ നിഖിൽ ഭാര്യയെ മുന്നിൽ നിർത്തിയാണ് യുവാവിനെ മർദ്ദിച്ചത്. ഫലാകട പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. സ്റ്റേഷൻ എസ് ഐ സൗമ്യജിത് റേയും മർദ്ദിക്കുമ്പോൾ സ്റ്റേഷനിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നിർമ്മലിന്റെ ഭാര്യയുടെ ഫെയ്സ്ബുക്കിൽ കയറി മോശമായ കമന്റ് യുവാവിട്ടിരുന്നു. ഉടൻ തന്നെ പോലീസ് സ്റ്റേഷനിലേക്ക് ഇയാളെ വിളിച്ചുവരുത്തി മർദ്ദിക്കുകയായിരുന്നു. ബെറ്റർ ഇന്ത്യ തിരഞ്ഞെടുത്ത ഇന്ത്യയിലെ മികച്ച പത്ത് ഐഎഎസ് ഓഫീസർമാരിലൊരാളാണ് മലയാളിയായ നിഖിൽ. See how Bengal IAS officer, Nikhil Nirmal, district magistrate of Alipurduar district take law in his own hands. He & his wife beat up a youth for making lewd comments on his wife's Facebook profile. Incident unfolds inside the police station & infront IC of Police @dna @ZeeNews pic.twitter.com/iRCO7SnRa6 — Pooja Mehta (@pooja_zeenews) January 6, 2019 content highlights:Bengal IAS officer thrashes youth for lewd comments
from mathrubhumi.latestnews.rssfeed http://bit.ly/2SMI0sY
via
IFTTT
No comments:
Post a Comment