തിരുവനന്തപുരം: നടുറോഡിൽ പോലീസുകാരെ മർദിച്ച കേസിൽ മുഖ്യപ്രതി നസീമിനെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ രംഗത്ത്. നസീം കുറ്റക്കാരനല്ല. ബിജെപിക്കാരായ പോലീസുകാർ നസീമിനെ പ്രതിയാക്കിയതാണ് എന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു. സംഭവത്തെ തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന നസീം കഴിഞ്ഞ ദിവസം മന്ത്രിമാർ പങ്കെടുത്ത പരിപാടിക്കെത്തിയത് വിവാദമായിരുന്നു. മന്ത്രിമാരായ എ.കെ.ബാലനും കെ.ടി.ജലീലും പങ്കെടുത്ത പരിപാടിയിലാണ് കേസിലെ മുഖ്യപ്രതിയും എസ്.എഫ്.ഐ. നേതാവുമായ നസീം പങ്കെടുത്തത്. തിങ്കളാഴ്ച വൈകീട്ട് യൂണിവേഴ്സിറ്റി കോളേജിലായിരുന്നു പരിപാടി. പരിപാടി അവസാനിക്കുന്നതു വരെ നസീം കോളേജിലുണ്ടായിരുന്നു. നസീം ഒളിവിലാണെന്നാണ് പോലീസ് ഇതുവരെ നൽകിയിരുന്ന വിശദീകരണം. എന്നാൽ, കേസ് അന്വേഷിക്കുന്ന കന്റോൺമെന്റ് പോലീസ് സ്റ്റേഷനടുത്താണ് പരിപാടി നടന്നത്. നസീമിനെ പിടികൂടണമെന്നാവശ്യപ്പെട്ട് മർദനത്തിൽ പരിക്കേറ്റ പോലീസുകാരന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകിയിരുന്നു. ഡിസംബർ 12-നാണ് പാളയത്ത് ട്രാഫിക് നിയമലംഘനം ചോദ്യംചെയ്ത എസ്.എ.പി.യിലെ പോലീസുകാരായ ശരത്, വിനയചന്ദ്രൻ എന്നിവരെ എസ്.എഫ്.ഐ.ക്കാർ വളഞ്ഞിട്ട് ആക്രമിച്ചത്. പോലീസുകാർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വഴിയാത്രക്കാർ നോക്കിനിൽെക്കയായിരുന്നു മർദനം. ഇക്കാര്യം മാധ്യമങ്ങൾ വാർത്തയാക്കിയതോടെ സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആറുപേരെ പ്രതികളാക്കി കന്റോൺമെന്റ് പോലീസ് കേസെടുത്തു. Content Highlights:SFI leader who attacking Police- Justified cpm
from mathrubhumi.latestnews.rssfeed http://bit.ly/2Upmon1
via
IFTTT
No comments:
Post a Comment