ഇ.വി.എം ഹാക്കത്തോണിന് പിന്നില്‍ കോണ്‍ഗ്രസെന്ന് ബി.ജെ.പി; ജനവിധിയെ അപമാനിക്കുന്നുവെന്നും വിമര്‍ശനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 22, 2019

ഇ.വി.എം ഹാക്കത്തോണിന് പിന്നില്‍ കോണ്‍ഗ്രസെന്ന് ബി.ജെ.പി; ജനവിധിയെ അപമാനിക്കുന്നുവെന്നും വിമര്‍ശനം

ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ തട്ടിപ്പ് സാധ്യമാകുമെന്ന് പുറത്തു കൊണ്ടുവന്ന ഇ.വി.എം ഹാക്കത്തോണിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇ.വി.എമ്മില്‍ കൃത്രിമം കാട്ടിയെന്ന ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസാണ്. ഇത്തരം സൈബര്‍ വിദഗ്ധരെ കൊണ്ടുവന്ന് ആരോപണം ഉന്നയിക്കുന്നതിലൂടെ ഇന്ത്യയിലെ ജനങ്ങളുടെ ജനവിധിയെയാണ് കോണ്‍ഗ്രസ് ചെറുതാക്കി കാണിക്കുന്നതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

ഇന്ത്യയിലെ ജനവിധിയെ അപമാനിക്കാന്‍ വേണ്ടി സംഘടിപ്പിച്ച പരിപാടി കോണ്‍ഗ്രസ് സ്‌പോണ്‍സര്‍ ചെയ്തതാണോ അവിടെ കപില്‍ സിബലിന്റെ റോള്‍ എന്തായിരുന്നു. ഞാന്‍ പറയാം. പരിപാടിക്ക് മേല്‍നോട്ടം വഹിക്കാനാണ് കപില്‍ സിബല്‍ എത്തിയത്- രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തുന്നുവെന്ന വ്യാപക ആരോപണങ്ങള്‍ക്കിടെയാണ് ഇന്നലെ യു.എസ് ഹാക്കറുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. 2014ലെ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ തിരിമറി നടന്നുവെന്നും ഇക്കാര്യം വെളിപ്പെടുത്താനിരിക്കെയാണ് കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ അപകടത്തില്‍ കൊല്ലപ്പെട്ടതെന്നും സെയ്ക് ഷൂജ എന്ന യു.എസ് ഹാക്കര്‍ വെളിപ്പെടുത്തിയിരുന്നു.

അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന വി.എസ് സമ്പത്തിനും വോട്ടിംഗ് മെഷീനിലെ തിരിമറിയെക്കുറിച്ച് അറിയാമായിരുന്നു. യു.പി, ഗുജറത്ത്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും തിരിമറി നടന്നുവെന്നും ഡല്‍ഹി തിരഞ്ഞെടുപ്പിനിടെ ഹാക്കിങ് നിര്‍ത്തിയതിനാലാണ് ആം ആദ്മി പാര്‍ട്ടി വിജയിച്ചതെന്നും ഹാക്കര്‍ വെളിപ്പെടുത്തിയിരുന്നു. വോട്ടിംഗ് മെഷീന്‍ ഹാക്ക് ചെയ്യാന്‍ പല പാര്‍ട്ടികളും തന്നെ സമീപിച്ചിട്ടുണ്ടെന്ന് ഷൂജ വെളിപ്പെടുത്തി. സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും തന്നെ സമീപിച്ചിട്ടുണ്ടെന്ന് ഷൂജ പറഞ്ഞു.

യൂറോപ്പിലെ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് കൂട്ടായ്മയാണ് ഹാക്കത്തോണ്‍ നടത്തിയത്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും പങ്കെടുത്തിരുന്നു.



from mangalam.com http://bit.ly/2FGT2xa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages