കോണ്‍ഗ്രസ് എം.എല്‍.എമാര്‍ റിസോര്‍ട്ടില്‍ തമ്മിലടി; അക്രമിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 22, 2019

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ റിസോര്‍ട്ടില്‍ തമ്മിലടി; അക്രമിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു

ബംഗളുരു: കര്‍ണാടകയില്‍ റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍.എമാര്‍ തമ്മിലടിച്ച സംഭവത്തില്‍ കൊലപാതകശ്രമത്തിന് കേസെടുത്തു. ഹോസ്‌പേട്ട് എം.എല്‍.എ ആനന്ദ് സിംഗിനാണ് മര്‍ദ്ദനമേറ്റത്. കാംപ്ലി എം.എല്‍.എ ഗണേഷ് ജെ.എന്നാണ് ആനന്ദ് സിംഗിനെ മര്‍ദ്ദിച്ചത്. മദ്യക്കുപ്പി കൊണ്ട് തലയ്ക്ക് അടിയേറ്റ ആനന്ദ് സിംഗിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഗണേഷ് തന്നെ കൊല്ലാന്‍ റിവോള്‍വര്‍ തേടിയെന്ന് ആനന്ദ് സിംഗ് മൊഴി നല്‍കി. ഇതേതുടര്‍ന്നാണ് കൊലപാതകശ്രമത്തിന് കൂടി കേസെടുത്തത്.

ആനന്ദ് സിംഗിന്റെ മൊഴിയില്‍ കൊലപാതക ശ്രമത്തിന് കേസെടുത്ത ബിദാദി പോലീസ് ഗണേഷിനായി അന്വേഷണം തുടങ്ങി. ഗണേഷ് പൂച്ചട്ടി കൊണ്ടും തലയ്ക്ക് അടിച്ചതായി ആനന്ദ് മൊഴി നല്‍കിയിട്ടുണ്ട്. തല പിടിച്ച് ഭിത്തിയില്‍ ഇടിപ്പിച്ചു. വയറ്റിലും മുഖത്തും ഇടിച്ചതായും തുടര്‍ന്ന് തന്നെ കൊല്ലാന്‍ റിവോള്‍വര്‍ തേടിയെന്നും കൊല്ലുമെന്ന് ആക്രോശിച്ചതായും ആനന്ദ് മൊഴി നല്‍കി. കയ്യാങ്കളിയില്‍ പരുക്കേറ്റ ആനന്ദ് സിംഗ് ശേഷാദ്രിപുരത്തെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്.

എം.എല്‍.എമാരുടെ തമ്മിലടി വാര്‍ത്ത പുറത്തുവന്നതോടെ ആരോപണവിധേയനായ ഗണേഷിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗണേഷിനെതിരെ ആനന്ദ് പരാതി നല്‍കിയതിന് പിന്നാലെയാണ് പി.സി.സി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവുവിന്റെ നിര്‍ദ്ദേശ പ്രകാരം ഗണേഷിനെ സസ്‌പെന്‍ഡ് ചെയ്തത്. എം.എല്‍.എമാരുടെ തമ്മിലടി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയേയും നിയമിച്ചു. ഉപമുഖ്യമന്ത്രി ജി. പരമേശ്വര അധ്യക്ഷനായാണ് മൂന്നംഗ കമ്മറ്റി.

കര്‍ണാടയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി നീക്കം ശക്തമാക്കിയിരിക്കെയാണ് 76 കോണ്‍ഗ്രസ് എം.എല്‍.എമാരെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റിയത്. നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുത്ത എം.എല്‍.എമാരെയാണ് റിസോര്‍ട്ടിലേക്ക് മാറ്റിയത്. യോഗത്തില്‍ പങ്കെടുക്കാതിരുന്ന നാല് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് നീങ്ങുകയാണെന്ന് സൂചനയുണ്ട്.



from mangalam.com http://bit.ly/2Mp3IRD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages