കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ ബോംബ് സ്ഫോടനം. സ്ഫോടനത്തിൽ പരിക്കേറ്റ ലീഗ് പ്രവർത്തകന്റെ കൈകൾ മുറിച്ചുമാറ്റി. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനം ഇവർ മറച്ചുവെക്കാൻ ശ്രമിച്ചതായി പോലീസ് വ്യക്തമാക്കി. കുറ്റ്യാടി പറമ്പത്ത് അബ്ദുള്ള മുസ്ലിയാർ എന്നയാളുടെ പറമ്പിലാണ് സ്ഫോടനം ഉണ്ടായത്. ഇയാളുടെ മകൻ സാലിമിന്റെ കൈപ്പത്തികളാണ് മുറിച്ചുമാറ്റിയത്. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവം ഉണ്ടായ സമയത്ത് ആരും വിവരം പോലീസിൽ അറിയിച്ചിരുന്നില്ല. പോലീസിന് ഇന്ന് രാവിലെയാണ് വിവരം ലഭിക്കുന്നത്. പോലീസ് എത്തുമ്പോഴേക്കും സംഭവ സ്ഥലം വൃത്തിയാക്കിയിരുന്നു. content highlights:bomb blast in Kuttiadi, Calicut
from mathrubhumi.latestnews.rssfeed http://bit.ly/2Sxxupy
via
IFTTT
No comments:
Post a Comment