അമൃത്സർ: പഞ്ചാബ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് വൻ വിജയം.അതേ സമയം തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണവുമായി ശിരോമണി അകാലിദൾ-ബിജെപി സഖ്യം രംഗത്തെത്തി. പ്രധാന പ്രതിപക്ഷമായ ആം ആദ്മി പാർട്ടിക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. 13276 പഞ്ചായത്തുകളിലേക്ക്ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ബഹുഭൂരിപക്ഷം സീറ്റുകളിലും കോൺഗ്രസ് ജയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. വിജയിച്ച സീറ്റുകളുടെ കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. വോട്ടെടുപ്പിനിടെ ചിലയിടങ്ങിൽ ചെറിയ സംഘർഷങ്ങളുണ്ടായി. വോട്ടർമാരെ ഭീതിയിലാക്കി കോൺഗ്രസ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാണ് ശിരോമണി അകാലിദളിന്റെ ആരോപണം. ബിജെപിയുമായി സഖ്യത്തിലാണ് ശിരോമണി അകാലിദൾ.എഎപിയും സമാനമായ ആരോപണം ഉയർത്തിയിട്ടുണ്ട്. Content Highlights:Punjab Panchayat polls: Congress sweeps elections, SAD cries foul
from mathrubhumi.latestnews.rssfeed http://bit.ly/2GNAH2J
via
IFTTT
No comments:
Post a Comment