ന്യൂഡല്‍ഹി: ആഘോഷങ്ങളുടെ ഭാഗമായി അച്ഛന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് വെടിയേറ്റ് എട്ടുവയസ്സുകാരനായ മകന്‍ മരിച്ചു. ന്യുഡല്‍ഹിയിലെ ഉസ്മാന്‍പൂരിലാണ് സംഭവം. സംഭവത്തില്‍ 42 കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആദ്യ അന്വേഷണത്തില്‍ കുട്ടിയുടെ പിതാവാണ് വെടിയുതിര്‍ത്തിരിക്കുന്നതെന്ന് വ്യ്ക്തമാക്കിയിരുന്നു. കുട്ടിയുടെ വലത്തേ കവിളിനാണ് വെടിയേറ്റത് എന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അപകടത്തിന് പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.
സമാനമായി പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മുന്‍ ജെഡിയു നേതാവ് ഉതിര്‍ത്ത വെടിയേറ്റ് വനിതാ ആര്‍ക്കിടെക്ക് മരിച്ചതിന് പിന്നാലെയാണ് ഈ സംഭവം. ഫതെഹ്പൂര്‍ ബേരിയിലെ ഫാം ഹൗസിലാണ് സംഭവമുണ്ടായിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ നിന്നുമാണ് തോക്ക് കൊണ്ടുവന്നതെന്ന് ഇയാള്‍ പോലീസിന്റെ അടുത്തു പറഞ്ഞു. ഇതിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല.
from mangalam.com http://bit.ly/2CRUVo5
via IFTTT
No comments:
Post a Comment