ചെന്നൈ: നർത്തകി നടരാജിന് പദ്മപുരസ്കാരം സമ്മാനിക്കുമ്പോൾ പിറക്കുന്നത് ഒരു ചരിത്രമാണ്. കാരണം പദ്മ പുരസ്കാരം ലഭിക്കുന്ന ആദ്യ ട്രാൻസ്ജെൻഡറാണ് നർത്തകി. തമിഴ്നാട്ടിലെ മധുരയിലാണ് ട്രാൻസ്വുമണായ നർത്തകിയുടെ ജനനം. വളരെ ചെറുപ്പത്തിൽതന്നെ വീടുവിട്ടിറങ്ങേണ്ടി വന്ന നർത്തകി, ഇന്ന് ട്രാൻസ്ജെൻഡർ ശാക്തീകരണത്തിന്റെ മാതൃകകളിലൊന്നാണ്. ട്രാൻസ് വ്യക്തിത്വങ്ങളോടുള്ള സമൂഹത്തിന്റെ അവഗണനയെ ചെറുത്തുതോൽപിച്ചാണ് നൃത്തരംഗത്ത് ഇവർ മുൻനിരയിലെത്തിയത്. പ്രശസ്ത നർത്തകൻ കെ പി കിട്ടപ്പ പിള്ളയായിരുന്നു നർത്തകിയുടെ ഗുരു.14 വർഷം അദ്ദേഹത്തിന്റെ കീഴിൽ നർത്തകി നൃത്തം അഭ്യസിച്ചു. നായകി ഭാവ പാരമ്പര്യമാണ് ഇവർ നൃത്തത്തിൽ പിന്തുടരുന്നത്. അമ്പത്തിനാലു വയസ്സുള്ള നർത്തകി, വെള്ളിയമ്പലം സ്കൂൾ ഓഫ് ഡാൻസ് എന്ന പേരിൽ നൃത്തവിദ്യാലയവും ആരംഭിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായെത്തുന്നു. ഇന്ത്യ, അമേരിക്ക, യു കെ, യൂറോപ്പ് തുടങ്ങിയിടത്തെ വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുള്ള നർത്തകി നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. content highlights:bharatanatyam dancer nartaki nataraj gets padma shri award, nartaki nataraj
from mathrubhumi.latestnews.rssfeed http://bit.ly/2RQ67Lg
via
IFTTT
No comments:
Post a Comment