തിരുവനന്തപുരം: പോലീസുകാരെ നടുറോഡിൽ മർദ്ദിച്ച കേസിലെ പിടികിട്ടാപ്പുള്ളിയായ എസ്എഫ്ഐ നേതാവ് രണ്ട് മന്ത്രിമാർക്കൊപ്പം പൊതുപരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. യൂണിവേഴ്സിറ്റി കോളേജിൽ തിങ്കളാഴ്ച നടന്ന പരിപാടിയിൽ മന്ത്രി എകെ ബാലനും കെടി ജലീലിനുമൊപ്പം മുഖ്യപ്രതി നസീം പങ്കെടുത്തിട്ടും പോലീസ് പിടികൂടിയില്ല. ഉന്നത രാഷ്ട്രീയ ഇടപെടലാണ് പ്രതിയെ സംരക്ഷിക്കുന്നതെന്ന ആരോപണവും ശക്തമാണ്. ഇക്കഴിഞ്ഞ ഡിസംബർ 12നാണ് തിരുവനന്തപുരം പാളയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുകാരെ സിഗ്നൽ ലംഘനം ചോദ്യം ചെയ്തതിന് എസ്എഫ്ഐ പ്രവർത്തകൻ നസീം ഉൾപ്പെടെയുള്ള സംഘം മർദ്ദിച്ചത്. ആറ് പ്രതികളുള്ള കേസിൽ നാല് പേർ നേരത്തെ കീഴടങ്ങിയിരുന്നു. മുഖ്യപ്രതിയായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നസീം ഉൾപ്പെടെയുള്ള രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിലെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ ഒളിവിലെന്ന് പോലീസ് പറഞ്ഞ നസീം യൂണിവേഴ്സിറ്റി കോളേജിൽ രണ്ട് സംസ്ഥാനമന്ത്രിമാർ പങ്കെടുത്ത പരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മന്ത്രിമാർക്ക് അകമ്പടിയായെത്തിയ പോലീസ് സംഘം പരിപാടിക്ക് സുരക്ഷയൊരുക്കാൻ ഉണ്ടായിട്ടും പ്രതിയെ പിടികൂടാത്തത്ത് രാഷ്ട്രീയസമ്മർദ്ദം മൂലമാണെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത കന്റോൺമെന്റ് പോലീസ് സ്റ്റേഷന് മീറ്ററുകൾക്കപ്പുറമാണ് പരിപാടി നടന്നതെന്നും ശ്രദ്ധേയം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ഡിസിപി ചൈത്ര തെരേസ ജോൺ റെയ്ഡ് നടത്തിയ വിവാദം കത്തി നിൽക്കുന്നതിനിടെയാണ് പാർട്ടിയുടെ വിദ്യാർഥിസംഘടന നേതാവ് നിയമസംവിധാനത്തെ വെല്ലുവിളിക്കുന്നതെന്നാണ് ആരോപണം. Content Highlight:Attack On Police Personnel,SFI Leader Naseem
from mathrubhumi.latestnews.rssfeed http://bit.ly/2RnikBV
via
IFTTT
No comments:
Post a Comment