മഞ്ഞുവീണ് വീടിന്റെ ചിത്രം പങ്കുവച്ച് ഒമര്‍ അബ്ദുള്ള; സ്വര്‍ഗ്ഗ സമാനമായ വീട് കണ്ട് കൊതിച്ച് കെടിആര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 17, 2019

മഞ്ഞുവീണ് വീടിന്റെ ചിത്രം പങ്കുവച്ച് ഒമര്‍ അബ്ദുള്ള; സ്വര്‍ഗ്ഗ സമാനമായ വീട് കണ്ട് കൊതിച്ച് കെടിആര്‍

ഹൈദരാബാദ്: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രം വൈറലായി. മഞ്ഞ് പുതച്ച് വീടും മുറ്റവുമടങ്ങുന്ന ചിത്രമാണ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായത്.

ഒമറിന്റെ വീടിന്റെ ചിത്രം തെലുങ്കാന മന്ത്രി കെ.ടി. രാമറാവു റീട്വിറ്റ് ചെയ്യുകയും ചെയ്തു. ആഗ്രഹങ്ങള്‍ സഫലമാക്കുന്ന ഒരു ഫാക്ടറിയുണ്ടെങ്കില്‍ ഇതുപോലെ ഒരു വീട് താനും അവിടെ സ്വന്തമാക്കിയേനെ എന്ന കുറിപ്പോടെയാണ് കെടിആര്‍ റീട്വിറ്റ് ചെയ്തിരിക്കുന്നത്.

ഇതോടെ ഓമറിന്റെ ഊഴമെത്തി. എന്റെ വീട് നിങ്ങളുടേത് എന്ന് കരുതിക്കൊള്ളു. ഇഷ്ടമുള്ളപ്പോള്‍ ഇവിടെ വന്ന് താമസിക്കാം എന്നും കെ.ടി.ആറിന് മറുപടി നല്‍കി.

എന്തുതന്നെയായാലും സ്വര്‍ഗ്ഗസമാനമായ ചിത്രം ഇതിനോടകം നവമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങ് ആയി മാറിയിരിക്കുകയാണ്.



from mangalam.com http://bit.ly/2DfEbaw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages