കേരള കോണ്‍ഗ്രസ് രണ്ട് തട്ടിലായെന്നാണ് പൊതുവെയുള്ള വാര്‍ത്ത. പി ജെ ജോസഫ് സമ്മര്‍ദ്ദ തന്ത്രവുമായി രംഗത്തെത്തിയതോടെയാണ് കേരള കോണ്‍ഗ്രസില്‍ ചേരിതിരിവ് തുടങ്ങിയത്. ജോസഫിന്റെ കടുത്ത നിലപാടുകള്‍ക്ക് കാരണം കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗമാണെന്നാണ് കെ എം മാണിയുടെയും മകന്‍ ജോസ് കെ മാണിയുടെയും സംശയം. മാത്രല്ല കോട്ടയം സീറ്റ് കൈക്കലാക്കി പകരം ഇടുക്കി കൊടുക്കാനുള്ള കോണ്‍ഗ്രസ് ശ്രമമായും ജോസഫിന്റെ സമ്മര്‍ദങ്ങളെ മാണി വിഭാഗം കണക്കാക്കുന്നു.
കോട്ടയം എംപി ആയിരിക്കെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷംകൂടി ഉള്ളപ്പോഴാണ് ജോസ് കെ മാണി രാജിവെച്ച് രാജ്യസഭാംഗമായത്. കോണ്‍ഗ്രസിലേക്ക് മടങ്ങി എത്താന്‍ അന്ന് രാജ്യ സഭാ സീറ്റ് ദാനം ചെയ്തതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷം ഉണ്ടായിരുന്നു. അന്ന് ചിലര്‍ പറഞ്ഞിരുന്നത് പൊതുതെരഞ്ഞെടുപ്പിന് എത്തുമ്പോള്‍ കോട്ടയം സിറ്റിംഗ് സീറ്റ് കോണ്‍ഗ്രസിന് ലഭിക്കും എന്നായിരുന്നു.
എന്നാല്‍ കോട്ടയം വിട്ട് കൊടുക്കാന്‍ മാണി തയ്യാറല്ല, തുടര്‍ന്നാണ് ഇടുക്കിയുമായി സീറ്റ് വെച്ച് മാറാം എന്ന ആശയം ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചത്. കോട്ടയത്ത് ഉമ്മന്‍ ചാണ്ടിയും ഇടുക്കിയില്‍ പിജെ ജോസഫും മത്സരിക്കുമെന്ന സാധ്യതയും പ്രചരിച്ചു. ഇടുക്കിയില്‍ മത്സരിച്ചാല്‍ തൊടുപുഴയില്‍ മകനെ നിര്‍ത്താം എന്നായിരുന്നു ജോസഫിന്റെ ചിന്ത. ഇതാണ് ഇപ്പോഴത്തെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് കാരണം എന്നാണ് മാണി കരുതുന്നത്. മാണിയും മകനും മാത്രമല്ല മകന്റെ ഭാര്യയെയും രംഗത്തിറക്കാന്‍ ശ്രമിക്കുന്നതില്‍ ജോസഫിന് പ്രതിഷേധമുണ്ട്. അങ്ങനെയെങ്കില്‍ തന്റെ മകന്‍ വരട്ടെ എന്നാണ് ജോസഫ് കരുതുന്നത്.
from mangalam.com http://bit.ly/2S32CkN
via IFTTT
No comments:
Post a Comment