തിരുവനന്തപുരം: യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ക്ക് കാരണമായ ശബരിമലയുടെ സമഗ്ര വികസനത്തിനായി 739 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍. ബജറ്റ് അവതരണത്തില്‍ ധനകാര്യമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമലയിലെ കാണിക്കയില്‍ സര്‍ക്കാര്‍ കയ്യിട്ടു വാരുന്നില്ലെന്നും സര്‍ക്കാരിനെ തളര്‍ത്താന്‍ ഭക്തര്‍ കാണിക്ക ഇടരുതെന്ന ചിലരുടെ നിര്‍ദേശം ക്ഷേത്രം ഉടമസ്ഥാവകാശം വഹിക്കുന്ന ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാനുള്ള ശ്രമമായിരുന്നെന്നും തോമസ് ഐസക് പറഞ്ഞു.
ശബരിമലയ്ക്ക് മൊത്തമായി 739 കോടിയുടെ പദ്ധതി നടപ്പിലാക്കും. ശബരിമല റോഡ് വികസനത്തിന് 200 കോടി മാറ്റിവെച്ച സര്‍ക്കാര്‍ തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടിയും പ്രഖ്യാപിച്ചു. ശബരിമലയിലെ കാണിക്ക വരവില്‍ നിന്നും ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും ശബരിമലയില്‍ കാണിക്ക ഇടരുതെന്ന് നിര്‍ദേശിച്ച് ചിലര്‍ ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ധനമന്ത്രി പറഞ്ഞു.
ശബരിമ റോഡ് പ്രവര്‍ത്തകള്‍ക്ക് 200 കോടി വകയിരുത്തുന്നു. ശബരിമല റോഡുകള്‍ക്കായി ഈ സര്‍ക്കാര്‍ മൊത്തം 629 കോടി ചിലവഴിച്ചു. പുറമേ ശബരിമല മാസ്റ്റര്‍ പ്ലാനിനായി 65 കോടിയും തദ്ദേശ സ്ഥാപനങ്ങള്‍ വഴി 17 കോടിയും ചിലവഴിച്ചു.
from mangalam.com http://bit.ly/2CZIB3R
via IFTTT
No comments:
Post a Comment