റൊണാള്‍ഡോ കൂടുതല്‍ കുടുക്കിലേക്കോ? ഡി.എന്‍.എ സാമ്പിള്‍ നൽകണമെന്ന് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 11, 2019

റൊണാള്‍ഡോ കൂടുതല്‍ കുടുക്കിലേക്കോ? ഡി.എന്‍.എ സാമ്പിള്‍ നൽകണമെന്ന് പോലീസ്

ലാസ് വെഗാസ്: ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബ് യുവെന്റസിന്റെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണക്കേസിൽ പുതിയ നീക്കവുമായി ലാസ് വെഗാസ് പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി താരത്തോട്ഡി.എൻ.എ സാമ്പിളുകൾ നൽകാൻ ലാസ് വെഗാസ് പോലീസ് ആവശ്യപ്പെട്ടു. റൊണാൾഡോയ്ക്കെതിരായ കേസിൽ ലാസ് വെഗാസ് പോലീസ് പുനരന്വേഷണം ആരംഭിച്ചിരുന്നു. റൊണാൾഡോ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ സെപ്റ്റംബറിലാണ് അമേരിക്കക്കാരിയായ കാതറിൻ മയോർഗയെന്ന അധ്യാപിക രംഗത്തെത്തിയത്. 2009 ജൂൺ 13-ന് ലാസ് വെഗാസിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ച് റൊണാൾഡോ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം പുറത്തറിയാതിരിക്കാൻ 375000 ഡോളർ നൽകിയെന്നും മുപ്പത്തിനാലുകാരിയായ യുവതി വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ കാതറിൻ മയോർഗയുടെ അഭിഭാഷകൻ അറ്റോർണി ലെസ്ലി മാർക്ക് സ്റ്റൊവാൾ, ക്ലാർക്ക് കൺട്രി ജില്ലാ കോടതിയിൽ പരാതി സമർപ്പിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ ഡി.എൻ.എ സാമ്പിളുകൾ നൽകാൻ പറഞ്ഞത് പോലീസിന്റെ സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് റൊണാൾഡോയുടെ അഭിഭാഷകൻ പീറ്റർ ക്രിസ്റ്റ്യൻസെൻ പറഞ്ഞു. റൊണാൾഡോ മാഞ്ചെസ്റ്റർ വിട്ട് റയലിലേക്ക് മാറുന്ന സമയത്തായിരുന്നു സംഭവം നടക്കുന്നത്. ലാസ് വെഗാസിൽ ബന്ധുക്കൾക്കൊപ്പം അവധിക്കാലം ചെലവിടാനെത്തിയതായിരുന്നു റൊണാൾഡോ. അന്ന് 25-കാരിയിയിരുന്ന മയോർഗ റെയ്ൻ എന്ന നിശാക്ലബ്ബിൽ ജോലി ചെയ്യുകയായിരുന്നു. നിശാക്ലബ്ബിൽ റൊണാൾഡോയും യുവതിയും ഒന്നിച്ചുള്ള ചിത്രവും നേരത്തെ പുറത്തുവന്നിരുന്നു. യുവതിയെ മുറിയിലേക്ക് ക്ഷണിച്ച റൊണാൾഡോ അവിടെ വെച്ച് ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയായിരുന്നുവെന്ന് കാതറിന്റെ പരാതിയിൽ പറയുന്നു. ഇതിനെ എതിർത്തപ്പോൾ ഒരു ചുംബനം നൽകിയാൽ പോകാൻ അനുവദിക്കാമെന്ന് റൊണാൾഡോ പറഞ്ഞപ്പോൾ യുവതി അതിന് തയ്യാറായി. എന്നാൽ റൊണാൾഡോ മോശമായി പെരുമാറാൻ തുടങ്ങിയപ്പോൾ യുവതി എതിർത്തു. ഈ സമയം തന്നെ ബലമായി കിടക്കയിലേക്ക് തള്ളിയിട്ട് റൊണാൾഡോ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. ഇതിനൊടുവിൽ റൊണാൾഡോ ക്ഷമ ചോദിച്ചെന്നും താനൊരു മാന്യനാണെന്നു പറഞ്ഞെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. Content Highlights: Cristiano Ronaldo rape case, Las Vegas police


from mathrubhumi.latestnews.rssfeed http://bit.ly/2VLjFpn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages