മുംബൈ: ഓഹരി സൂചികകളിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 78 പോയന്റ് ഉയർന്ന് 36185ലും നിഫ്റ്റി 18 പോയന്റ് നേട്ടത്തിൽ 10840ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 850 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 644 ഓഹരികൾ നഷ്ടത്തിലുമാണ്. യെസ് ബാങ്ക്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി, റിലയൻസ്, ആക്സിസ് ബാങ്ക്, ഐടിസി, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്സിഎൽ ടെക്, എൽആന്റ്ടി, വിപ്രോ, ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക്, ഉപഭോഗം, ലോഹം എന്നീ മേഖലകളിലെ ഓഹരികളാണ് നേട്ടത്തിൽ. content highlight:sensex gains 78 pts
from mathrubhumi.latestnews.rssfeed http://bit.ly/2D1l043
via
IFTTT
No comments:
Post a Comment